നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഗോവയിൽ നിന്നും കേരളത്തിലേക്കുള്ള ലഹരിക്കടത്ത്; മുഖ്യ സൂത്രധാരന്‍ പിടിയില്‍

  ഗോവയിൽ നിന്നും കേരളത്തിലേക്കുള്ള ലഹരിക്കടത്ത്; മുഖ്യ സൂത്രധാരന്‍ പിടിയില്‍

  5 വർഷത്തിലധികമായി ഗോവയിൽ താമസിച്ച് മയക്കു മരന്നുകളുടെ ഇടപാടുകൾ നടത്തി വരികയായിരുന്നു ഇയാൾ

  സക്കീർ ഹുസൈൻ

  സക്കീർ ഹുസൈൻ

  • Share this:
  കോഴിക്കോട്: ഗോവയിൽ നിന്നുള്ള ലഹരിക്കടത്തിലെ സൂത്രധാരനെ കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകൾ കൊറിയർ മുഖേന അയച്ചിരുന്ന തൃശ്ശൂർ സ്വദേശി സാക്കിർ ഹുസൈനാണ് (34) പിടിയിലായത്. 5 വർഷത്തിലധികമായി ഗോവയിൽ താമസിച്ച് മയക്കു മരന്നുകളുടെ ഇടപാടുകൾ നടത്തി വരികയായിരുന്നു സക്കീർ ഹുസൈന്‍.

  MDMA, LSD സ്റ്റാമ്പുകള്‍, ഹാഷിഷ്, കഞ്ചാവ് എന്നിവയാണ് ഗോവയില്‍ നിന്ന് കോഴിക്കോടേക്ക് എത്തിയിരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും  ലഹരി  മരുന്ന്  ഗുളികയുമായി ഒരാൾ പിടിയിലായിരുന്നു. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പറമ്പിൽ ബസാർ കാരാട്ടുതാഴത്തെ ഒരു വീട്ടിൽ ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചേവായൂർ എസ് ഐ ഷാൻ എസ് എസിന്റെ നേതൃത്ത്വത്തിലുള്ള ചേവായൂർ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് ( സിറ്റി ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) സ്ക്വാഡും ചേർന്നുള്ള പരിശോധനയിൽ   കരിക്കാംകുളം പള്ളി കുളങ്ങര താഴം  മുബഷീർ (34വയസ്സ്) എന്ന യുവാവിനെയാണ് കാരാട്ട് താഴത്ത് നിന്നുള്ള വാടക വീട്ടിൽ വെച്ച് 310 ഓളം സ്പാസ്മോ പ്രോക്സി വോൺ പ്ലസ് (SPASMO PROXYVON PLUS) എന്ന ലഹരി മരുന്ന് ഗുളികകളുമായിട്ടാണ് പിടികൂടിയത്.

  പറമ്പിൽ ബസാറിലെ വിവിധ പ്രദേശങ്ങളിൽ  ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന വിവരം പോലിസിന് ലഭിച്ചതിനാൽ ഇവിടം ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

  You may also like:കഞ്ചാവ് മാഫിയ പോലീസ് സംഘത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു; ഒരു ഉദ്യോഗസ്ഥന് പരിക്ക്

  നാല് മാസത്തിനിടയിൽ നിരവധി സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ കേസുകളും നിരവധി കഞ്ചാവ് കേസുകളും ഡാൻസാഫിന്റെ സഹായത്താൽ കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടികൂടിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നതിനും അമിതമായ ആദായം കണ്ടെത്തുന്നതിനുമായാണ് ഇത്തരം ആളുകൾ ലഹരി മരുന്ന് കച്ചവടത്തിലേക്ക് കടക്കുന്നത്.

  You may also like:ലൈംഗിക ബന്ധത്തിനുശേഷം കൊല: കൈനകരിയിലെ അനിതയുടെ അമ്മ കൊല്ലപ്പെട്ടതും പ്രണയകലഹത്തെ തുടർന്ന്

  നേരത്തേ മയക്ക്മരുന്ന് പിടികൂടിയ വീട്ടിൽ നിരവധി ചെറുപ്പക്കാർ നിത്യവും വരാറുണ്ടെന്നും രാത്രി വളരെ നേരം വൈകിയ ശേഷവും പാട്ടും ബഹളവുമായി ഇവിടെ ഉണ്ടാവാറുണ്ടെന്നും ജനങ്ങൾക്ക് ഇത് വളരെയധികം ശല്യമാവാറുണ്ടെന്നും നാട്ടുകാർ പറയുന്നു. മുബഷീറിന് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നവരെയും ഇയാളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരെ കുറിച്ചും വ്യക്തമായ വിവരം ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഇത്തരം ആളുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ചേവായൂർ സർക്കിൾ ഇൻസ്പെകടർ ചന്ദ്രമോഹനൻ വ്യക്തമാക്കുകുയം ചെയ്തു.

  പോണ്ടിച്ചേരി,ബാഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ്  ഇത്തരം ലഹരി ഗുളികകൾ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. ഇവിടങ്ങളിൽ നിന്ന് ചെറിയ വിലയ്ക്ക് വലിയ അളവിൽ ഗുളികകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്ന് അമിത വിലക്ക് ആവശ്യക്കാർക്ക് നൽകി വരികയുമാണ് പതിവ്. 24 ഗുളികകൾ അടങ്ങിയ ഒരു ഷീറ്റിന്  1500 രൂപയ്ക്കാണ് വില്പന നടത്തുന്നത്ത്.ഇവർ പ്രധാനമായുംയുവാക്കളെയും വിദ്യാർത്ഥികളെയും മാണ്  ലക്ഷ്യം വയ്ക്കുന്നത്.

  കഴിഞ്ഞ അഞ്ച് മാസത്തിനിടെ തന്നെ പന്ത്രണ്ടോളം കേസുകളിലായി 50 കിലോയോളം കഞ്ചാവും 60 ഗ്രാമോളം എംഡിഎം എയും 300 ഗ്രാം ഹാഷിഷും ആയിരത്തിലധികം പുകയില ഉല്പന്നങ്ങളും 310 മയക്ക് മരുന്ന് ഗുളികകൾ, ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയിട്ടുള്ളതുമാണ്.
  Published by:Naseeba TC
  First published:
  )}