ഇന്റർഫേസ് /വാർത്ത /Crime / Exclusive | കേരളതീരത്ത് 12000 കോടിയുടെ ലഹരിമരുന്ന് പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ട

Exclusive | കേരളതീരത്ത് 12000 കോടിയുടെ ലഹരിമരുന്ന് പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ട

ഏകദേശം 2500 കിലോഗ്രാം മെതാംഫെറ്റാമിനാണ് പിടികൂടിയത്, ഒരു പാക് പൗരൻ കസ്റ്റഡിയിലായിട്ടുണ്ട്

ഏകദേശം 2500 കിലോഗ്രാം മെതാംഫെറ്റാമിനാണ് പിടികൂടിയത്, ഒരു പാക് പൗരൻ കസ്റ്റഡിയിലായിട്ടുണ്ട്

ഏകദേശം 2500 കിലോഗ്രാം മെതാംഫെറ്റാമിനാണ് പിടികൂടിയത്, ഒരു പാക് പൗരൻ കസ്റ്റഡിയിലായിട്ടുണ്ട്

  • Share this:

കൊച്ചി: കേരളതീരത്ത് 12000 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ഇന്ത്യൻ നേവിയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും വലിയ ലഹരിമരുന്ന് പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്.

ഏകദേശം 2500 കിലോഗ്രാം മെതാംഫെറ്റാമിൻ പിടിച്ചെടുത്തതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വൃത്തങ്ങൾ അറിയിച്ചു. ഒരു പാകിസ്ഥാൻ പൗരനെ കസ്റ്റഡിയിലെടുത്തതയാണ് റിപ്പോർട്ട്. 500 കിലോ ഹെറോയിൻ,529 കിലോ ഹാഷിഷ് എന്നിവയും പിടികൂടി

പാക്കിസ്ഥാൻ ,ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് മദർ ഷിപ് വഴി ലഹരി കടത്തിയത്. ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായാണ് ഇത്രയും വലിയ മയക്കുമരുന്ന് പിടികൂടിയത്. പരിശോധന തുടരുമെന്നും കൂടുതൽ പേർ വലയിലാകുമെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നീ തീരങ്ങൾ ലക്ഷ്യമിട്ടാണ് കപ്പൽ നീങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

Updating…

First published:

Tags: Drug, Indian navy, Kerala, Narcotic Control Bureau