നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സിന്തറ്റിക്ക് ലഹരിമരുന്ന് ഒഴുകുന്നു; ഒറ്റ ദിവസം കൊണ്ട് പിടികൂടിയത് നാലുകോടിയോളം രൂപയുടെ മയക്കുമരുന്ന്; മറയായി സ്ത്രീകളും

  സിന്തറ്റിക്ക് ലഹരിമരുന്ന് ഒഴുകുന്നു; ഒറ്റ ദിവസം കൊണ്ട് പിടികൂടിയത് നാലുകോടിയോളം രൂപയുടെ മയക്കുമരുന്ന്; മറയായി സ്ത്രീകളും

  ആക്രമണകാരികളായ വിദേശ ഇനത്തിൽപ്പെട്ട നായ്ക്കളെ കാറിനുള്ളിൽ സൂക്ഷിക്കുകയും അതുവഴി കാര്യമായ രീതിയിലുള്ള പരിശോധന ഒഴിവാക്കി എടുക്കാനും സംഘത്തിന് കഴിഞ്ഞു.

  News18 Malayalam

  News18 Malayalam

  • Share this:
  കൊച്ചി: കൊച്ചിയിൽ കോടികളുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി എക്സൈസ്. നാലു കോടിയോളം രൂപയുടെ മയക്കുമരുന്നാണ് ഒറ്റദിവസം പിടികൂടിയത്. മയക്കു മരുന്നിനായി പണം മുടക്കുന്നവരെ ഉൾപ്പെടെ നിയമത്തിൻറെ മുന്നിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഒരു ദിവസം കൊണ്ട് തന്നെ നാലു കോടിയോളം രൂപയുടെ മയക്കുമരുന്നു വേട്ട നഗരത്തിൽ ഉണ്ടായത് എക്സൈസ് സംഘത്തെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്.

  കൊണ്ടുനടക്കാൻ എളുപ്പവും പെട്ടെന്ന് പിടികൂടാൻ സാധ്യതയുമില്ലാത്ത സിന്തറ്റിക്ക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന മരുന്നിന് വിപണിയിൽ വലിയ ആവശ്യക്കാരുണ്ട്. അതുകൊണ്ടുതന്നെ കൂടിയ  വിലയ്ക്കാണ് ഇവ കച്ചവടം ഉറപ്പിക്കുന്നത് . നഗരത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിപുലമായ സംവിധാനം ഈ റാക്കറ്റിനുണ്ടെന്നാണ് വിലയിരുത്തുന്നത്. ലഹരിക്കടത്ത് സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ  സജീവമായി ഉണ്ടെന്നതും ഞെട്ടിപ്പിക്കുന്ന വിവരമാണ് . ആക്രമണകാരികളായ വിദേശ ഇനത്തിൽപ്പെട്ട നായ്ക്കളെ  കാറിനുള്ളിൽ സൂക്ഷിക്കുകയും അതുവഴി കാര്യമായ രീതിയിലുള്ള പരിശോധന ഒഴിവാക്കി എടുക്കാനും സംഘത്തിന് കഴിഞ്ഞു.  മരുന്നിനായി പണം മുടക്കുന്ന വരെയും നഗരത്തിലെ വിതരണക്കാരെയും ഉടൻ വലയിലാക്കാൻ കഴിയുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ശങ്കർ പറഞ്ഞു.

  ഇന്നലെ വൈകിട്ട് നടന്ന റെയ്ഡിൽ 3 കോടി രൂപ വിലവരുന്ന1 കിലോയിലേറെ എം ഡി എം എ യാണ് എക്സൈസ് പിടികൂടിയത്. ഇവർ നേരത്തെയും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് . സംസ്ഥാനത്ത് സിന്തറ്റിക്ക് ഡ്രഗ്സ് മൊത്ത വിതരണം നടത്തുന്നതും ഇവർ ഉൾപ്പെടുന്ന സംഘമാണോ  എന്നും സംശയമുണ്ട്.

  ചെന്നെയിൽ നിന്ന് ആഡംബര കാറിൽ കുടുംബസമേതമെന്ന രീതിയിൽ സ്ത്രീകളും വിദേശ ഇനത്തിൽ പെട്ട നായ്ക്കളുടെയും മറവിൽ ചെക് പോസ്റ്റുകളിലും വാഹന പരിശോധന കളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ചു എം ഡി എം എ കൊണ്ട് വന്നു കേരളത്തിന്റെ വിവിധ ഇടങ്ങളിൽ  വിതരണം ചെയ്യുന്ന വൻ സംഘത്തെയാണ് പിടികൂടിയത്. കാക്കനാട് ഉള്ള ഫ്ലാറ്റിൽ നിന്നും ആണ് പ്രതികളെയും 90ഗ്രാം എം ഡി എം എ യും ഒരു i20  കാറും മൂന്ന് വിദേശ ഇനത്തിൽപ്പെട്ട നായ്ക്കളെയും  വിദഗ്ദ്ധ നീക്കത്തിലൂടെ പിടികൂടിയത്.  എറണാകുളത്തു വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്തു ആണ് സംഘം പ്രവർത്തിച്ചിരുന്നത്.   കോഴിക്കോട് സ്വദേശികളായ  ശ്രീമോൻ, മുഹമ്മദ്‌ ഫാബാസ്, ഇയാളുടെ ഭാര്യ ഷംന  കാസറഗോഡ് സ്വദേശികളായ അജു എന്ന അജ്മൽ,   എറണാകുളം സ്വദേശി മുഹമ്മദ്‌ അഫ്സൽ,  എന്നിവരാണ് പിടിയിലായത്. ഇവരെ എക്സൈസ് സംഘം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. വരും ദിവസങ്ങളിൽ സംഘത്തെക്കുറിച്ച് പൂർണമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണഘം .
  Published by:Jayesh Krishnan
  First published:
  )}