വിമാന യാത്രയ്ക്കിടെ മദ്യപിച്ച് ലക്കുകെട്ട് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം. വെള്ളിയാഴ്ച ഡൽഹി-ബെംഗളൂരു ഇൻഡിഗോ എയർലൈൻസ് വിമാനത്തിലുണ്ടായിരുന്ന നാല്‍പതുകാരനായ യാത്രക്കാരനാണ് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചു. ബെംഗളുരുവില്‍ എത്തിയ ഉടന്‍ യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി.
ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ 6E 308 വിമാനത്തിലാണ് സംഭവം. ഇത് വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ക്യാപ്റ്റനെ വിവരമറിയിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കമ്പനി തയ്യാറല്ലെന്നും അപമര്യാദയായും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധവും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IndiGo Flight