HOME /NEWS /Crime / ഓംലെറ്റിന് 60 രൂപ; തർക്കത്തിനൊടുവിൽ മദ്യശാലയിലെ ജീവനക്കാരുടെ അടിയേറ്റ് യുവാവ് മരിച്ചു

ഓംലെറ്റിന് 60 രൂപ; തർക്കത്തിനൊടുവിൽ മദ്യശാലയിലെ ജീവനക്കാരുടെ അടിയേറ്റ് യുവാവ് മരിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഓംലെറ്റുമായെത്തിയ ജീവനക്കാരൻ ഇതിന്‍റെ പണം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചതെന്നാണ് റിപ്പോർട്ട്

  • Share this:

    ഹൈദരാബാദ്: മദ്യശാലയിലുണ്ടായ തർക്കത്തിനിടെ ജീവനക്കാരുടെ മർദ്ദനമേറ്റ് യുവാവ് മരിച്ചു. ഹൈദരാബാദ് ലങ്കർഹൂസ് സ്വദേശിയായ വികാസ് (34) എന്നയാളാണ് കൊല്ലപ്പെട്ടത്. ഉപ്പൾ മേഖലയിലെ ഒരു മദ്യശാലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.

    ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ വികാസ് സുഹൃത്തായ ബബ്ലുവുമൊത്താണ് മദ്യപിക്കാനെത്തിയത്. മദ്യശാലയിലെ ഒരു പ്രൈവറ്റ് റൂമിലായിരുന്നു ഇരുവരും. ഇതിനിടെ വികാസ് ഒരു ഓംലെറ്റ് ഓർഡർ ചെയ്തു. ഓംലെറ്റുമായെത്തിയ ജീവനക്കാരൻ ഇതിന്‍റെ പണം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചതെന്നാണ് റിപ്പോർട്ട്. ഓംലെറ്റിന്‍റെ വിലയായ അറുപത് രൂപ നൽകാൻ ജീവനക്കാരൻ ആവശ്യപ്പെട്ടു. സംസാരം വാക്കുതർക്കത്തിലും പിന്നീട് അടിപിടിയിലും കലാശിക്കുകയായിരുന്നു.

    Also Read-Shocking | രണ്ടുവയസുകാരനെ തിളച്ച വെള്ളത്തിലിരുത്തി കൊലപ്പെടുത്തി രണ്ടാനമ്മ; 20 വർഷം തടവ്

    മദ്യലഹരിയിലായിരുന്ന വികാസും ബബ്ലുവും ചേർന്ന് ജീവനക്കാരനെ കയ്യേറ്റം ചെയ്തു. ഇതോടെ അവിടെ ജോലി ചെയ്യുന്ന കൂടുതൽ ആളുകൾ അവിടേക്കെത്തിക്കുകയും സുഹൃത്തുക്കളെ മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വികാസ് മരിച്ചു. ബബ്ലു ഇപ്പോളും ആശുപത്രിയിൽ തുടരുകയാണ്.സംഭവത്തിൽ ഉപ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    സമാനമായ മറ്റൊരു സംഭവം: 

    കേരളത്തിൽ സമാനമായ മറ്റൊരു സംഭവത്തിൽ ബാറിലുണ്ടായ അടിപിടിക്കൊടുവില്‍ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച യുവാവ് അറസ്റ്റിലായിരുന്നു.പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫ് (28) ആണ് അറസ്റ്റിലായത്. വേര്‍പെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു. 55 കാരനായ സുലൈമാനാണ് ആക്രമണത്തിനിരയായത്.

    ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. ഷരീഫ് ബാറിലേക്ക് ഓടിച്ചെത്തിയ ഓട്ടോ ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതേ തുടര്‍ന്ന് കാറിലുള്ളവരും ഷരീഫും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.  ഇത് കയ്യാങ്കളിയിലെത്തി. ബഹളം കേട്ട് തടിച്ചുകൂടിയവര്‍ക്ക് നേരെയും ഷരീഫ് തട്ടിക്കയറി. ഇതിനിടയിലാണ് സുലൈമാനെ ആക്രമിച്ച് വീഴ്ത്തി ജനനേന്ദ്രിയം കടിച്ചെടുത്തത്.

    Also Read-ചക്ക വേവിക്കുന്നതിലെ തർക്കം അമ്മായിഅമ്മയുടെ ജീവനെടുത്തു; മരുമകൾ പിടിയിൽ

    ബാറില്‍ എത്തുന്നതിനു മുന്‍പേ യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നത്. ഷരീഫിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ബാര്‍ ഉടമക്കും ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു.

    First published:

    Tags: Death, Hyderabad, Liquor Shop