പാരീസ് – ദില്ലി വിമാനത്തിലും സഹയാത്രികയ്ക്ക് നേരെ മദ്യപന്റെ പരാക്രമം. യാത്രികയുടെ പുതപ്പില്‍ മദ്യപിച്ച് ലക്കുകെട്ട് സഹയാത്രികന് മൂത്രമൊഴിച്ചു. എയർ ഇന്ത്യ വിമാനത്തില്‍ കഴിഞ്ഞമാസമാണ് സംഭവം നടന്നത്. ഇയാള്‍ക്കെതിരെ പരാതി കിട്ടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എന്നാല്‍ അതിക്രമം കാണിച്ചയാള്‍ യാത്രക്കാരിക്ക് മാപ്പ് എഴുതി നൽകിയെന്നും അതിനാല്‍ തുടര്‍നടപടികള്‍ ഒഴിവാക്കിയെന്നും അധികൃതര്‍ പറഞ്ഞു. ന്യൂയോർക്ക് – ഡൽഹി വിമാനത്തിൽ യുവതി അതിക്രമം നേരിടേണ്ടി വന്നതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സമാനമായ മറ്റൊരു പരാതി എത്തിയിരിക്കുന്നത്.
നവംബർ 26-ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ മദ്യപിച്ച ഒരാൾ ഒരു സ്ത്രീ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയായിരുന്നു. സഹയാത്രികയ് ക്ക് നേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായിയെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പരാതിക്കാരി 72 വയസുള്ള കര്‍ണ്ണാടക സ്വദേശിയാണ്. വ്യവസായിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതടക്കം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യാൻ ഒരു പൊലീസ് സംഘം മുംബൈയിൽ എത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.