കൊല്ലം: മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് സ്വന്തം വീടിന് തീയിട്ടു. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് സ്വന്തം വീടിന് തീവച്ചത്. ഭാര്യയും മൂന്ന് മക്കളും വീടിന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.
മദ്യപിച്ച് വീട്ടിലെത്തുന്ന മുരളി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ മുരളിക്കായി ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചു.
ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇന്നലെയും മദ്യപിച്ചായിരുന്നു തെങ്ങ് കയറ്റതൊഴിലാളിയായ മുരളി വീട്ടിലെത്തിയത്. അതിനുശേഷം ഭാര്യയുമായി വഴക്കിടുകയും വീടിന് തീവക്കുകയുമായിരുന്നു. ആസമയം തന്നെ ഭാര്യയും മക്കളും വീടിന് പുറത്തേക്കോടി രക്ഷപെടുകയായിരുന്നു.
ഓല മേഞ്ഞ വീടായിരുന്നു ഇത്. വീടിന് തീവക്കുന്ന സമയത്ത് പാചകവാതക സിലിണ്ടര്‍ ഉള്‍പ്പെടെയുള്ളവ അകത്തുണ്ടായിരുന്നു. ഇത് ശാസ്താംകോട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം നിര്‍വീര്യമാക്കിയതോടെ വലിയ അപകടമാണ് ഒഴിവായത്. കെഎസ്ഇബി സംഘം സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
Murder| മദ്യപിച്ചതിനു ശേഷം വഴക്ക്; കാസർഗോഡ് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
കാസർഗോഡ്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കാസർഗോഡ് അഡൂർ പാണ്ടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) കൊല്ലപ്പെട്ടത്.
സംഭവത്തിൽ ബാലകൃഷ്ണന്റെ മകൻ നരേന്ദ്ര പ്രസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാലകൃഷ്ണനും നരേന്ദ്ര പ്രസാദും മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മകൻ അച്ഛനെ കൊല്ലുന്നതിൽ കലാശിച്ചത്.
കണ്ണൂരില്‍ കണ്ണവത്ത് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂരില്‍ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കണ്ണൂർ കണ്ണവത്താണ് സംഭവം. വട്ടോളി പള്ളിയത്ത് വീട്ടിൽ പി.പ്രശാന്തിനാണ് വെട്ടേറ്റത്. അക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്.
വീട്ടിലെത്തിയ ഒരു സംഘം പ്രശാന്തിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രശാന്തിന്റെ രണ്ട് കാലിനും വെട്ടേറ്റു. ഒരു കാലിനേറ്റ വെട്ട് ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെട്ടേറ്റ് എല്ലുകൾ പൊട്ടിയിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് പ്രശാന്ത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്നുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.