ഹൈദരാബാദ്: മൃഗബലിക്കിടെ യുവാവിനെ കഴുത്തറത്ത് കൊന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ വല്‍സപ്പള്ളിയിലാണ് ദാരുണാമായ സംഭവം. പ്രതിയായ ചലാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വല്‍സപ്പള്ളി സ്വദേശിയായ സുരേഷാണ്(35) കൊല്ലപ്പെട്ടത്.
സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചു. ഇതിനിടെയാണ് ആടിന് പകരം ചലാപതി സുരേഷിന്റെ കഴുത്തറത്തത്. ബലിയ്ക്കായി ആടിനെ പിടിച്ചുനിന്നിരുന്നത് സുരേഷായിരുന്നു. മദ്യലഹരിയിലായിരുന്ന ചലാപതി ആടിന് പകരം സുരേഷിന്റെ കഴുത്തിലാണ് വെട്ടിയത്.
കുത്തേറ്റയുടന്‍ സുരേഷിന്റെ കഴുത്തില്‍ ചോര വാര്‍ന്നൊഴുകി. ഉടന്‍തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read-സോഷ്യൽ മീഡിയയിൽ സ്വകാര്യ വിഷമം കേൾക്കും; ആൺവേഷംകെട്ടി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ സന്ധ്യയുടെ പദ്ധതി
Honey Trap | ബലമായി ചേര്‍ത്തുനിര്‍ത്തി ചിത്രങ്ങളെടുത്ത് ഭീഷണി; മലപ്പുറത്ത് ഒരു സ്ത്രീയടക്കം 7 പേര് പിടിയില്‍
മലപ്പുറം: ബ്ലാക്ക് മെയിലിംഗിലൂടെ അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനിടയില്‍ ഒരു സ്ത്രീയടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂര്‍ ബിപി അങ്ങാടി സ്വദേശി ഹസിം, തിരൂര്‍ സ്വദേശികളായ നിസാമുദ്ദീന്‍, റഷീദ്, മംഗലം സ്വദേശി ഷാഹുല്‍ ഹമീദ്, കോട്ടക്കല്‍ സ്വദേശികളായ മുബാറക്ക്, നസറുദീന്‍ എന്നിവരാണ് പിടിയിലായത്. മലപ്പുറം കോട്ടക്കലിലാണ് ഹണി ട്രാപ്പ് (Honey Trap) കേസില്‍ ഏഴംഗ സംഘം പൊലീസ് പിടിയിലായത്.
രണ്ടാഴ്ച്ച മുമ്പാണ് ഫസീല മിസ്ഡ് കോളിലൂടെ മലപ്പുറം കൂട്ടിലങ്ങാടിയിലെ ഒരു യുവാവുമായി പരിചയപെടുന്നത്. പിന്നീട് അടുപ്പം വളര്‍ത്തിയെടുത്ത ഫസീല യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തുകയും വാഹനത്തില്‍ കയറ്റുകയും ചെയ്തു. ഇവര്‍ രണ്ടുപേരും വാഹനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ മറ്റ് നാല് പേര് കൂടി വാഹനത്തില്‍ കയറി.
Also Read-Crime |ജയിലില്‍ നിന്ന് ജാമ്യത്തിലിറക്കിയതിന് മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂരമര്‍ദനം
പിന്നീട് ഫസീലയെയും യുവാവിനെയും ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഘം പിന്നീട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കുടുംബം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ആവശ്യപ്പെട്ട പണം നല്‍കാമെന്ന് യുവാവിനെക്കൊണ്ട് പോലീസ് ഓരൊരുത്തരേയും വിളിച്ചു പറയിച്ചു. ഇങ്ങനെ ഏഴ് പേരെയും പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.