വഴിയരികിലെ മദ്യപാനത്തെ എതിർത്തു; മദ്യപസംഘം ഗർഭിണിയെയും യുവാവിനെയും വീടുകയറി ആക്രമിച്ചു

പത്തോളം വരുന്ന മദ്യപാനികൾ രാത്രി വീട് കയറി ഗർഭിണിയായ യുവതിയേയും കുടുംബ നാഥനേയും ആക്രമിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: May 31, 2020, 1:34 PM IST
വഴിയരികിലെ മദ്യപാനത്തെ എതിർത്തു; മദ്യപസംഘം ഗർഭിണിയെയും യുവാവിനെയും വീടുകയറി ആക്രമിച്ചു
Perinthalmanna attack
  • Share this:
പെരിന്തൽമണ്ണ പൂപ്പലത്ത് മദ്യപസംഘം വീടുകയറി ഗർഭിണിയായ യുവതിയേയും കുടുംബനാഥനെയും ആക്രമിച്ചു. പൂപ്പലത്ത് പൊതുവത്തിൽ കോളനിയിൽ ആണ് പത്തോളം വരുന്ന മദ്യപാനികൾ രാത്രി വീട് കയറി ഗർഭിണിയായ യുവതിയേയും കുടുംബനാഥനേയും  ആക്രമിച്ചത്. രണ്ടു ചെറിയ കുട്ടികളും ഈ വീട്ടിലുണ്ടായിരുന്നു.

ആക്രമത്തിൽ  ഗൃഹനാഥനായ ചാത്തനല്ലൂർ സുബ്രഹ്മണ്യന് തലയ്ക്കും മുഖത്തും പരിക്കേറ്റു. ഇദ്ദേഹത്തെ ആദ്യം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച സുബ്രഹ്മണ്യന്റെ വീടിനു സമീപത്തെ തോട്ടിൽ മദ്യപിച്ചു കൊണ്ടിരിക്കുന്നവരോട് അവിടെ നിന്നും പോകുവാൻ സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടിരുന്നു. അതേ തുടർന്നുണ്ടായ വാക്കേറ്റമാണ് അക്രമത്തിലേക്ക് തിരിഞ്ഞത്.

You may also like:Shocking| മദ്യലഹരിയിൽ മകൻ കയ്യേറ്റം ചെയ്തു; പിതാവ് കുഴഞ്ഞ് വീണു മരിച്ചു [NEWS]Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു [NEWS]ഉത്ര കൊലപാതകം: പാമ്പുപിടിത്തത്തിന് പുതിയ പ്രോട്ടോക്കോൾ; വാവ സുരേഷിനെ എങ്ങനെ ബാധിക്കും?[NEWS]
പിന്നീട് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ഈ സംഘം സുബ്രഹ്മണ്യ വീടിന് നേരെ കല്ലെറിയുകയും വീടുകയറി ആക്രമണം നടത്തുകയായിരുന്നു. ഗർഭിണിയായ സ്ത്രീക്ക് നേരെയും ആക്രമികൾ തിരിഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളും ആക്രമണത്തിന് ഇരയായി.

ആസിഫ്, ശങ്കരൻ എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു. വിഷയത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അങ്ങാടിപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയേയും മദ്യപാനികൾ കയ്യേറ്റം ചെയ്തിരുന്നു.
First published: May 31, 2020, 1:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading