കൊച്ചി: അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്‌പെന്‍റ് ചെയ്യപ്പെട്ട ഡ്രൈവർ മദ്യലഹരിയിൽ ബസ് ഓടിക്കുന്നതിനിടെ പിടിയിലായി. നേര്യമംഗലം സ്വദേശി അനിൽകുമാർ ആണ് പിടിയിലായത്. തൃക്കാക്കരവെച്ചാണ് ഇദ്ദേഹം പിടിയിലായത്.
കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടർന്ന് അനില്‍ കുമാറിന്‍റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. അതിനിടെയാണ് ഇയാളെ മദ്യലഹരിയിൽ ബസ് ഓടിച്ചതിന് പിടികൂടിയത്.
Also Read- ഫോട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് എംഡിഎംഎ വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ
അനിൽ കുമാർ ഓടിച്ച ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ ശുപാർശ ചെയ്യുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. ഇയാളെ അനിൽകുമാറിനെ വൈദ്യ പരിശോധനക്ക് ശേഷം ജാമ്യത്തിൽ വിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.