• HOME
  • »
  • NEWS
  • »
  • crime
  • »
  • പോസ്റ്റ്മാന്‍ ലിഫ്റ്റ് നല്‍കിയില്ല; തപാലുകള്‍ റോഡില്‍ വിതറി കൊച്ചിയില്‍ മദ്യപന്റെ അതിക്രമം

പോസ്റ്റ്മാന്‍ ലിഫ്റ്റ് നല്‍കിയില്ല; തപാലുകള്‍ റോഡില്‍ വിതറി കൊച്ചിയില്‍ മദ്യപന്റെ അതിക്രമം

കലക്ടറേറ്റിന് സമീപം വിഎസ്എന്‍എല്‍ റോഡില്‍വെച്ച് കാക്കനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ അഭിലാഷ് കെ അരവിന്ദന് നേരെയാണ് മദ്യപൻ അതിക്രമം അഴിച്ച് വിട്ടത്.

  • Share this:
    കൊച്ചി: ഡ്യൂട്ടിക്കിടെ  ലിഫ്റ്റ് നൽകാത്തതിന് പോസ്റ്റ്മാന് (Post man) നേരെ മദ്യപന്റെ അതിക്രമം.എറണാകുളം കാക്കനാടാണ് സംഭവം. കലക്ടറേറ്റിന് സമീപം വിഎസ്എന്‍എല്‍ റോഡില്‍വെച്ച് കാക്കനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ അഭിലാഷ് കെ അരവിന്ദന് നേരെയാണ് മദ്യപൻ അതിക്രമം അഴിച്ച് വിട്ടത്.

    കളക്ടറേറ്റിന് സമീപത്തെ ഫ്ലാറ്റില്‍ കത്തുനല്‍കാന്‍ എത്തിയ അഭിലാഷിനെ മദ്യപിച്ചെത്തിയ മാഞ്ഞാലി സ്വദേശി തടഞ്ഞു നിര്‍ത്തുകയും കാക്കനാട് ജംഗ്ഷനില്‍ കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ വണ്ടിയുടെ താക്കോല്‍ ഊരി കളയുമെന്ന് ഭീഷണിപ്പെടുത്തി. താന്‍ ഡ്യൂട്ടിയിലാണെന്ന് അഭിലാഷ് മറുപടിനൽകി.

    ഇതിനിടെയാണ് വണ്ടിയില്‍ ഉണ്ടായിരുന്ന തപാലുരുപ്പടികള്‍ ഇയാള്‍ പിടിച്ചുപറിച്ച് റോഡിലേയ്ക്ക് വലിച്ചെറിഞ്ഞത്. നാട്ടുകാര്‍ മദ്യപനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. റേഡിൽ വീണ കത്തുകൾ നാട്ടുകാരുടെ സഹായത്തോടെയാണ് തിരിച്ചെടുത്തത്.

    അതേ സമയം കോട്ടയം (Kottayam) മണിമല പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് വിവാഹ തട്ടിപ്പ് (Marriage Fraud). അഭിഭാഷകൻ എന്ന് പരിചയപ്പെടുത്തിയ ശേഷം ആണ് പ്രതി തട്ടിപ്പു നടത്തിയത്. സംഭവത്തിൽ എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി അയ്യപ്പദാസ് (31) പോലീസ് പിടിയിലായി. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണിമല പോലീസാണ് അയ്യപ്പദാസിനെ അറസ്റ്റ് ചെയ്തത്.  മണിമല പഴയിടത്താണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് പറ്റിക്കുകയായിരുന്നു പ്രതി.

    ഒരു സ്വകാര്യ മാട്രിമോണി വെബ്സൈറ്റിൽ പരസ്യം കണ്ടാണ് അയ്യപ്പദാസ് പെൺകുട്ടിയുടെ വീട്ടുകാരെ സമീപിച്ചത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. അഭിഭാഷകൻ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് അയ്യപ്പദാസ് പഴയിടം സ്വദേശിനിയായ പെൺകുട്ടിയുടെ ബന്ധുക്കളെ സമീപിച്ചത്.  അങ്കമാലിയിൽ ഒരു ലോ കോളജിൽ

    നിയമം പഠിപ്പിക്കുന്ന ആളാണെന്നും അയ്യപ്പദാസ് പെൺകുട്ടിയുടെ ബന്ധുക്കളെ ധരിപ്പിച്ചു. തന്റെ മാതാപിതാക്കൾ മരിച്ചു പോയെന്നും സഹോദരങ്ങൾ ആരും ഇല്ലെന്നും പെൺകുട്ടിയുടെ വീട്ടുകാരോട് അയ്യപ്പദാസ് പറഞ്ഞു പറ്റിക്കുകയായിരുന്നു. പെൺകുട്ടിയുടേത് പുനർവിവാഹം ആണെന്ന് അറിഞ്ഞുകൊണ്ടാണ് സമീപിക്കുന്നതെന്നും അയ്യപ്പദാസ് ബന്ധുക്കളെ അറിയിച്ചു. തുടർന്നാണ് നാടകീയ തട്ടിപ്പ് നടന്നത്.‌

    Also read- Arrest | വിദേശ വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പി; കൊച്ചി ബാറിലെ മാനേജരെ അറസ്റ്റ് ചെയ്തു

    മുൻപു നടന്ന വിവാഹത്തിന്റെ ഭാഗമായി സ്വർണം തിരികെ ലഭിക്കാനുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ അയ്യപ്പദാസിനെ അറിയിച്ചു. എന്നാൽ അഭിഭാഷകൻ എന്ന നിലയ്ക്ക് ഇക്കാര്യത്തിൽ വേണ്ട നിയമ സഹായം നൽകാമെന്ന് അയ്യപ്പദാസ് പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഹൈക്കോടതിയിൽ തന്നെ ഇതിനായി കേസ് ഫയൽ ചെയ്യാമെന്ന് അയ്യപ്പദാസ് പെൺകുട്ടിയുടെ ബന്ധുക്കളെ പറഞ്ഞു പറ്റിച്ചു. എന്നാൽ കോടതിയിൽ ഹാജരാക്കാനായി കുറച്ചു സ്വർണം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതുപ്രകാരം പെൺകുട്ടിയുടെ പിതാവിന്റെ കയ്യിൽ നിന്നും 17. 25 ഗ്രാം സ്വർണ്ണം വാങ്ങി എടുക്കുകയായിരുന്നു. അതിനുശേഷം താലിമാല കൂടി വേണമെന്ന് അയ്യപ്പദാസ് ആവശ്യപ്പെട്ടു. ഇതിനിടെ തന്നെ ചില സുഹൃത്തുക്കളോട് പെൺകുട്ടിയുടെ പിതാവ് വിവരമറിയിച്ചു. സംശയം തോന്നിയ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
    Published by:Jayashankar AV
    First published: