• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊലക്കേസ് പ്രതി കാർതട്ടിയെടുത്ത് ഓടിച്ചു കയറ്റിയത് ട്രാൻസ്ഫോർമറിലേക്ക്; യുവതിയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊലക്കേസ് പ്രതി കാർതട്ടിയെടുത്ത് ഓടിച്ചു കയറ്റിയത് ട്രാൻസ്ഫോർമറിലേക്ക്; യുവതിയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തട്ടുകടയിൽ നിന്നു ഭക്ഷണം വാങ്ങാൻ കാർ നിർത്തിയിട്ട സമയത്താണ് സംഭവം

  • Last Updated :
  • Share this:
    കൊച്ചി: ചോറ്റാനിക്കരയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ അതിക്രമിച്ചു കയറിയ കൊലക്കേസ് പ്രതിയായ മധ്യവയസ്കൻ കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറ്റി. യുവതിയും രണ്ടര വയസ്സുകാരി മകളും തലനാരിഴയ്ക്കാണ്‌ രക്ഷപ്പെട്ടത്. ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂർ ആഷ്‍ലിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു.

    വ്യാഴാഴ്ച രാത്രിയിലാണു സംഭവം. വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യയും മകളും രാത്രി സുഹൃത്തിന്റെ വീട്ടിൽ നിന്നു മടങ്ങവേ തട്ടുകടയിൽ നിന്നു ഭക്ഷണം വാങ്ങാൻ ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനു സമീപത്തു കാർ നിർത്തി. മകളെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയാണ് ശ്രീജിത്ത് കാറിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ബാറിൽ നിന്നു വന്ന ആഷ്‍ലി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറിൽ കയറി.

    ഭാര്യ ബഹളം വച്ചതോടെ ശ്രീജിത്ത് ഓടിയെത്തിയെങ്കിലും ഇയാൾ കാറുമായി മുന്നോട്ടു നീങ്ങി. ചോറ്റാനിക്കര ഭാഗത്തേക്ക് ഓടിച്ച കാർ നിയന്ത്രണം വിട്ടു സമീപത്തെ പാനിപ്പൂരി കടയിൽ ഇടിച്ച ശേഷം 500 മീറ്ററോളം ഓടി റോഡരികിലെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി. ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിയുടെ തറയിൽ തട്ടി കാർ നിന്നതിനാലാണു വലിയ ദുരന്തം ഒഴിവായത്.

    യുവതിക്കും കുട്ടിക്കും പരിക്കേറ്റു. പിന്നാലെ ഓടിവന്ന ശ്രീജിത്തും നാട്ടുകാരും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. എയർബാഗ് ഉണ്ടായിരുന്നതിനാലാണ് യുവതിയും മകളും ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

    തൃശൂരിൽ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; സിനിമാ- സീരിയൽ താരം അടക്കം രണ്ട് യുവതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു

    കാര്‍ അപകടത്തില്‍ സിനിമ- സീരിയല്‍ താരം അടക്കം രണ്ട് യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ- സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത്.

    വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടം. മലക്കപ്പാറയില്‍നിന്ന് ചാലക്കുടിക്ക് വരികയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് അവസാനം ഒരു മരത്തില്‍ തട്ടിനിന്നു.

    എയര്‍ ബാഗ് ഉണ്ടായിരുന്നതിനാലാണ് ഇവര്‍ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാറില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ കൊക്കയില്‍നിന്ന് ഏറെ ബുദ്ധിമുട്ടി റോഡിലെത്തി. മലക്കപ്പാറയിലേക്ക് പോയ ടൂറിസ്റ്റുകളുടെ വാഹനത്തിൽ കയറി മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.

    വനപാലകർ ഇവർക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നൽകി. തിരികെ പോകാൻ ജീപ്പും സംഘടിപ്പിച്ചുനൽകി.
    ആനമല റോഡിൽ അമ്പലപ്പാറ മുതൽ മലക്കപ്പാറ വരെ നിർമാണത്തിനായി പൊളിച്ചിട്ടിരിക്കുന്നതിനാൽ അപകടം പതിവാണ്.
    Published by:Rajesh V
    First published: