ആലപ്പുഴ: അമിതമായി മദ്യപിച്ച്(Drunken) കാറിനുള്ളില്‍ ബഹളമുണ്ടാക്കിയ സ്ത്രീയെയും പുരുഷനെയും നാട്ടുകാര്‍ പൊലീസിന്(Police) കൈമാറി. സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാരില്‍ ചിലര്‍ നോക്കിയപ്പോഴാണ് കാറിനുള്ളില്‍ ഇവരെ കണ്ടത്. കൊട്ടാരത്തില്പ്പടിക്കു സമീപമാണ് കാറിനുള്ളില്‍ രണ്ടുപേരും ബഹളമുണ്ടാക്കിയത്.
രണ്ടുപേരും അമിതമായി മദ്യപിച്ച നിലയിലായിരുന്നു. സ്ത്രീ ആരാണെന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ പരസ്പരബന്ധമില്ലാതെയാണ് ഇയാള്‍ സംസാരിച്ചത്. എന്നാല്‍ ഇയാള്‍ മര്‍ദിച്ചെന്ന് സ്ത്രീ നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വാടകയ്ക്കെടുത്ത കാറിലാണ് ഇവര്‍ എത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് ചെന്നിത്തല സ്വദേശിയായ ഇയാളുടെ പേരില്‍ പൊലീസ് കേസെടുത്തു. മുതുകുളം സ്വദേശിനായി സ്ത്രീയെ വിട്ടയച്ചു.
Also Read-Crime News | മദ്യപിക്കാൻ പണം നൽകാത്തതിന് പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചു; 27കാരൻ പിടിയിൽ
Robbery |മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ATM കവര്‍ച്ച; കൗണ്ടര്‍ തകര്‍ത്ത് മെഷീന് കോരിയെടുത്ത് കൊണ്ടുപോയി, വീഡിയോ
മുംബൈ: എ.ടി.എം. കവര്‍ച്ചയ്ക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കള്ളന്മാര്. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് മണ്ണുമാന്തി യന്ത്രവുമായി എത്തിയ കള്ളന്മാര് കൗണ്ടറിലെ എ.ടി.എം. അടക്കം കടത്തിക്കൊണ്ടുപോയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എ.ടി.എം. കൗണ്ടറിന്റെ വാതില്‍ ഒരാള്‍ തുറക്കുന്നതാണ് ആദ്യം ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ച് വാതില്‍ തകര്‍ക്കുന്നതും കാണാം. ശേഷം എ.ടി.എം. അപ്പാടെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റില്‍ കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
Also ead-കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ആറു വയസുകാരിയെ കടന്നുപിടിച്ചു; പ്രതി പിടിയിൽ
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എ.ടി.എം. മോഷണം പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി. നിരവധി പേരാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.