മദ്യലഹരിയിൽ വാക്കുതർക്കത്തിനൊടുവിൽ സഹപ്രവർത്തകനെ കുത്തിക്കൊന്നു; യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി

പ്രതിയും സഹപ്രവർത്തകനും ഒരുമിച്ചിരുന്ന മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇരയുടെ പിന്നിൽനിന്ന് കുത്തിവീഴ്ത്തുകയായിരുന്നു

News18 Malayalam | news18-malayalam
Updated: August 27, 2020, 11:40 PM IST
മദ്യലഹരിയിൽ വാക്കുതർക്കത്തിനൊടുവിൽ സഹപ്രവർത്തകനെ കുത്തിക്കൊന്നു; യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി
Murder
  • Share this:
ദുബായ്: മദ്യലഹരിയിലായിരുന്ന യുവാവ് വാക്കുതർക്കത്തിനൊടുവിൽ സഹപ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തിൽ കൊലക്കുറ്റം ചുമത്തി. ദുബായ് കോടതിയാണ് 33കാരനെതിരെ കൊലക്കുറ്റം ചുമത്തിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെങ്കിലും യുവാവ് മനപൂർവ്വം കൊല നടത്തുകയായിരുന്നുവെന്ന് കോടതിയിൽ വാദത്തിനിടെ വ്യക്തമാകുകയായിരുന്നു.

പ്രതിയും സഹപ്രവർത്തകനും ഒരുമിച്ചിരുന്ന മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇരയുടെ പിന്നിൽനിന്ന് കുത്തിവീഴ്ത്തുകയായിരുന്നു. എന്നാൽ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം കുത്തുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിൽ നൽകിയ മൊഴി. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാൻ തയ്യാറാകാതെയാണ് ബുർ ദുബായ് പൊലീസ് അന്വേഷണം നടത്തിയത്.

റോഡിന്‍റെ വശത്തുനിന്നു മൃതദേഹം കണ്ടെത്തിയതെങ്കിലും പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഏഷ്യൻ വംശജനായ പ്രതിയിലേക്ക് എത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് മൊഴി മാറ്റിയെന്ന് പൊലീസ് പറയുന്നു. ഇതിനിടയിൽ കൊലക്കുറ്റത്തിൽനിന്ന് രക്ഷപെടാൻ പ്രതി ഒരു കഥ മെനയുകയും ചെയ്തു. മദ്യപിക്കുന്നതിനിടെ പാകിസ്ഥാനികളായ ഒരു സംഘം ആളുകളെ തങ്ങളെ ആക്രമിച്ചു കവർച്ച നടത്താൻ ശ്രമിച്ചുവെന്നും, അവരാണ് സഹപ്രവർത്തകനെ കുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
You may also like:'മുടിവെട്ടിയാൽ മരിച്ചു പോകും'; എൺപത് വർഷമായി മുടിവെട്ടാതെ 92 കാരൻ [NEWS]Onam 2020| വെള്ളിയാഴ്ച മുതൽ ഓണാവധി; ആർക്കൊക്കെയാണ് അധികമുള്ളതെന്ന് അറിയാമോ? [NEWS] VK Ebrahim Kunju| ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച [NEWS]
എന്നാൽ തെളിവുകൾ നിരത്തിവെച്ചുള്ള ചോദ്യം ചെയ്യലിൽ പ്രതി പിന്നീട് കുറ്റം സമ്മതിച്ചു. കൊലപാതകം നടത്തിയ രീതി പ്രോസിക്യൂഷന് വിവരിച്ചു നൽകി. കൂടാതെ കൊല നടത്താൻ ഉപയോഗിച്ച കത്തി ഒളിപ്പിച്ച സ്ഥലത്തുനിന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ കൊലക്കുറ്റം ചുമത്തിയത്. കേസിലെ വിചാരണ സെപ്റ്റംബർ 10 ന് ദുബായ് കോടതി പുനരാരംഭിക്കും.
Published by: Anuraj GR
First published: August 27, 2020, 11:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading