• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബധിരയും മൂകയുമായ യുവതിക്ക് ക്രൂരമര്‍ദനം : സഹോദരനടക്കം 3 പേര്‍ അറസ്റ്റില്‍

news18
Updated: May 5, 2018, 8:32 PM IST
ബധിരയും മൂകയുമായ യുവതിക്ക് ക്രൂരമര്‍ദനം : സഹോദരനടക്കം 3 പേര്‍ അറസ്റ്റില്‍
news18
Updated: May 5, 2018, 8:32 PM IST
ആലപ്പുഴ : ചേര്‍ത്തലയില്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് . സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ജോമിയടക്കം മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ക്രൂരമര്‍ദ്ദനം സംബന്ധിച്ച് പെണ്‍കുട്ടി പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിമുഖത കാണിച്ച ചേര്‍ത്തല എസ്‌ഐ അജിത്കുമാറിനെതിരെ വകുപ്പ്തല അന്വേഷണത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടും കേസ് എടുക്കാന്‍ വൈകിയത് വിവാദം ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്‌ഐക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, ചേര്‍ത്തല ഡിവൈഎസ്പി എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
First published: May 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍