കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് തന്ത്രപൂര്‍വം പിടികൂടി മോട്ടോർ വാഹന വകുപ്പ്. തുടർന്ന് ബൈക്ക് യാത്രികനു പിഴ ചുമത്തി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് യുവാവിന് 5000 രൂപ പിഴയും, ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ പിഴയും ചുമത്തി.
വാഹനം നിർത്താതെ പോയതിന് 1000 പിഴയും, ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപയുമാണ് പിഴ ചുമത്തിയത്. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളജ് ന്യൂറോ വാർഡിൽ ഒരു ദിവസത്തെ സന്നദ്ധ സേവനവും നടത്താൻ നിർദേശം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Imposes penalty, Mvd kerala