• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തൊടുപുഴ ബാറിലെ ആക്രമണം; യൂണിറ്റ് ഭാരവാഹികളെ DYFI പുറത്താക്കി

ബാറിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടുന്ന കണ്ടാൽ അറിയാവുന്ന നാലു പേർക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ നടപടിയുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്

news18-malayalam
Updated: September 14, 2019, 3:34 PM IST
തൊടുപുഴ ബാറിലെ ആക്രമണം; യൂണിറ്റ് ഭാരവാഹികളെ DYFI പുറത്താക്കി
News 18
news18-malayalam
Updated: September 14, 2019, 3:34 PM IST
ദേവികുളം: തൊടുപുഴ ബാറിലെ ആക്രമണവുമായി ബന്ധപ്പെട്ട് യൂണിറ്റ് ഭാരവാഹികളെ പുറത്താക്കി ഡി.വൈ.എഫ്.ഐ. മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജിത്തു ഷാജി എന്നിവരെയാണ് പുറത്താക്കിയത്. ഇരുവരെയും സംഘടനയിൽനിന്ന് പുറത്താക്കിയതായി ഡി.വൈ.എഫ്.ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. ബാറിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടുന്ന കണ്ടാൽ അറിയാവുന്ന നാലു പേർക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ നടപടിയുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്.

ഡി വൈ എഫ് ഐ മുതലക്കോടം യൂണിറ്റ്  സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു തൊടുപുഴയിലെ ബാറിൽ ആക്രമണം നടത്തിയത്. ജിത്തുവിനും മാത്യൂസിനും പുറമെ ലിജോ, ഗോപികൃഷ്ണൻ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്താക്കിയതെന്ന് ബ്ലോക്ക്‌ സെക്രട്ടറി അരുൺ മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ബാർ ജീവനക്കാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെയാണ് ബാറിൽ അക്രമം നടന്നത്. അവധിദിനത്തിൽ രാത്രി ഒരുമണിക്കുശേഷം മദ്യം വാങ്ങാനെത്തിയ സംഘമാണ് ബാറിൽ അക്രമം നടത്തിയത്. അവധി ദിനമായതിനാലും ഒരു മണി കഴിഞ്ഞതിനാലും മദ്യം നൽകാനാകില്ലെന്ന് അറിയിച്ചതോടെ നാലംഗ സംഘം ബാർ ജീവനക്കാർക്കെതിരെ തിരിയുകയായിരുന്നു. ബാർ ജീവനക്കാരെ മർദ്ദിച്ച സംഘം നാശനഷ്ടങ്ങൾ വരുത്തുകയും കൗണ്ടറിൽ അതിക്രമിച്ച് കയറി പണം തട്ടിയെടുക്കുകയും ചെയ്തെന്നാണ് ആരോപണം.
First published: September 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...