ആലപ്പുഴ: ആലപ്പുഴയില്‍ ഡിവൈഎഫ്ഐ(DYFI) നേതാവുള്‍പ്പെടെയുള്ളവരുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു(Dead). ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.
ഈ മാസം 17ന് പള്ളിപ്പാട് നീറ്റൊഴുക്ക് ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു ശബരിയെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത്. കേസില്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അടക്കം മൂന്നു പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മേഖലാ സെക്രട്ടറി സുള്‍ഫിത്ത്(27), മണ്ഡലം കമ്മിറ്റിയഗം മുട്ടം കണ്ണന്‍ഭവനം കണ്ണന് മോന്(27), മുതുകുളം ചൂളത്തോതില് വടക്കതില്‍ അജീഷ്(28) എന്നിവരാണ് അറസ്റ്റിലായത്.
അരമണിക്കൂറോളം രക്തം വാര്‍ന്ന് വഴിയില്‍ കിടന്ന ശബരിയെ ഹരിപ്പാട് പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. പ്രതികളിലൊരാളുടെ ബന്ധുവായ യുവതിയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ശബരിയെ ആക്രമിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കേസില്‍ എട്ടി പ്രതികളാണ് ഉള്ളത്. മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
നേരത്തെയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് സുള്‍ഫിത്ത്. ശബരി വധക്കേസില്‍ പ്രതിയായ സുള്ഫിത്തിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ശബരിയുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. അമ്മ: സുപ്രഭ, സഹോദരന്: ശംഭു(റിലയന്‍സ് ഹൈദരാബാദ്). പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കാരം വ്യാഴാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.