• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder Case | പാലക്കാട്ടെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; DYFI നേതാവ് കീഴടങ്ങി

Murder Case | പാലക്കാട്ടെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; DYFI നേതാവ് കീഴടങ്ങി

പേനാക്കത്തിപോലെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തല്‍. ഹൃദയത്തിനാണ് കുത്തേറ്റത്.

  • Share this:
    പാലക്കാട്: പാലക്കാട് (Palakkad) തരൂരിലെ  യുവമോര്‍ച്ച(Yuvamorcha) നേതാവ് അരുണ്‍ കുമാറിന്റെ (Arun Kumar) കൊലപാതക കേസില്‍(Murder case) ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി(DYFI unit secretary) കീഴടങ്ങി. വടക്കേ പാവടി ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായ പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ഞായറാഴ്ച പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.

    സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ മിഥുന്‍. മിഥുന്റെ സഹോദരന്‍ അടക്കം ആറ് പേര്‍ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് വിശദീകരണം.

    മാര്‍ച്ച് രണ്ടിനായിരുന്നു പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയില്‍ അരുണ്‍ കുമാറിന് കുത്തേറ്റത്. എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് അരുണിന് കുത്തേറ്റത്.

    Also Read-Murder | പാലക്കാട് കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു

    പേനാക്കത്തിപോലെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തല്‍. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

    Also Read-Suicide | നവവധു ആത്മഹത്യ ചെയ്ത നിലയിൽ; ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും ആത്മഹത്യാകുറിപ്പ്

    അയല്‍വാസികളും ബന്ധുക്കളുമായ കൃഷ്ണദാസ്, ജയേഷ്, സന്തോഷ്, മണികണ്ഠന്, രമേശ്, മിഥുന്‍, നിഥിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകത്തിന് പിന്നില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്ര്‍ത്തകരെന്ന് ബിജെപി ആരോപിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപിച്ച ബിജെപി ആലത്തൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. അതേസമയം, ബിജെപി ആരോപണം സിപിഎം നിഷേധിച്ചു.
    Published by:Jayesh Krishnan
    First published: