കഞ്ചിക്കോട് ഡിവൈഎഫ്ഐ പ്രവർത്തകനു നേരെ വധശ്രമം; ആറംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

സംഭവത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് ആണെന്ന് സി പി എം ആരോപിച്ചു.

News18 Malayalam | news18-malayalam
Updated: June 29, 2020, 11:32 PM IST
കഞ്ചിക്കോട് ഡിവൈഎഫ്ഐ പ്രവർത്തകനു നേരെ വധശ്രമം; ആറംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
പാലക്കാട്:  കഞ്ചിക്കോട് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻശ്രമം. കഞ്ചിക്കോട് ഉമ്മിണികളം സ്വദേശി പ്രസാദിനാണ് വെട്ടേറ്റത്. കഞ്ചിക്കോട് നരസിംഹപുരം പുഴയ്ക്ക് സമീപം മീൻ പിടിയ്ക്കുകയായിരുന്ന പ്രസാദിനും  സുഹൃത്തുക്കൾക്കും നേരെ ആറംഗ സംഘം അക്രമം നടത്തുകയായിരുന്നു.

പ്രസാദിന് അരയ്ക്കു താഴെയാണ് വെട്ടേറ്റത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദ് ചുമട്ട് തൊഴിലാളിയാണ്. സംഭവത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ്  ആണെന്ന് സി പി എം ആരോപിച്ചു.

കോവിഡ് കാലത്തും  കഞ്ചിക്കോട് സംഘർഷമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും സി പി എം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.  സംഭവത്തിൽ കസബ പൊലീസ് കേസെടുത്തു.
TRENDING:What is TikTok | എന്താണ് ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പായ ടിക്ടോക്ക്?
[News]
59 Chinese apps banned including TikTok | ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു
[News]
ക്രിസ്റ്റ്യാനോ റൊണാൾഡോ ജോർജിന റോഡ്രിഗസ് വിവാഹം കഴിഞ്ഞോ? അഭ്യൂഹങ്ങൾ ശക്തമാക്കി ജോർജിനയുടെ മോതിര ഫോട്ടോ
[Photo]


രാഷ്ട്രീയ സംഘർഷം കണക്കിലെടുത്ത് ഈ മേഖലയിൽ പട്രോളിംഗ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ  അക്രമവുമായി ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ഇ കൃഷ്ണദാസ് വ്യക്തമാക്കി.
First published: June 29, 2020, 11:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading