• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

DYFI പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം; പൊലീസിനെതിരെ ആരോപണം

news18india
Updated: July 28, 2018, 9:32 PM IST
DYFI പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം; പൊലീസിനെതിരെ ആരോപണം
news18india
Updated: July 28, 2018, 9:32 PM IST
തിരുവനന്തപുരം: ആണ്ടൂർകോണത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് ആരോപണം. അക്രമികളുടെ കൊലക്കത്തിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അസീം ഷാ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.

ഇക്കഴിഞ്ഞ ഇരുപതാം തിയതിയാണ് അസീം ഷായ്ക്ക് നേരെ വധശ്രമം ഉണ്ടായത്. കണിയാപുരം ഫൈസലിന്‍റെ നേതൃത്വത്തിൽ പന്ത്രണ്ടംഗ ഗുണ്ടാ സംഘമാണ് അസീംഷായെ വെട്ടി വീഴ്ത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തനങ്ങളുമായി നിൽക്കുമ്പോൾ ആയിരുന്നു അസീം ഷാ ആക്രമിക്കപ്പെട്ടത്. തലയ്ക്കും കൈക്കും മാരക പരുക്കേറ്റ അസീം ഷായെ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സംഭവത്തിൽ മംഗലപുരം പൊലീസ് അസീം ഷായുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. പക്ഷേ, സംഭവം നടന്ന് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും ഗുണ്ടാസംഘത്തിലെ ആരെയും അറസ്റ്റ് ചെ്യതില്ലെന്നാണ് ആരോപണം. പ്രദേശത്ത് ഗുണ്ടാസംഘങ്ങൾ സജീവമാകുന്നതിനെതിരെ അസീം ഷായുടെ നേതൃത്വത്തിൽ നാട്ടുകാരെ ബോധവൽക്കരിക്കാനുള്ള ശ്രമം നടന്നിരുന്നു. ഗുണ്ടകളെക്കുറിച്ച് പൊലീസിന് നേരത്തെ വിവരം നൽകിയതിനുള്ള പ്രതികാരമാണ് വധശ്രമമെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് നിഷ്ക്രിയത അവസാനിപ്പിക്കണമെന്നും ആവശ്യവും ശക്തമാണ്.
First published: July 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍