• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചൈത്രയെ മാറ്റിയിട്ടും സഖാക്കളുടെ കലിപ്പ് തീരുന്നില്ല; ഇരയെ ഭീഷണിപ്പെടുത്തി ഡിവൈഎഫ്‌ഐക്കാര്‍

പരീക്ഷ എഴുതാന്‍ പോയാല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ ഭീഷണി

news18
Updated: February 6, 2019, 9:20 AM IST
ചൈത്രയെ മാറ്റിയിട്ടും സഖാക്കളുടെ കലിപ്പ് തീരുന്നില്ല; ഇരയെ ഭീഷണിപ്പെടുത്തി ഡിവൈഎഫ്‌ഐക്കാര്‍
news18
news18
Updated: February 6, 2019, 9:20 AM IST
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ ഇരയെ ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തല്‍. വീടിന് മുന്നിലെത്തി പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിരന്തരം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി ന്യൂസ് 18 നോട് പറഞ്ഞു. പരീക്ഷ എഴുതാന്‍ പോയാല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്ലസ് ടു വിദ്യാര്‍ഥിനി വെളിപ്പെടുത്തി.

രാപകല്‍ വ്യത്യാസമില്ലാതെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീടിന് മുന്നിലെത്തി അസഭ്യം പറയുകയാണെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തുന്നത്. ഭയംകാരണം പഠിക്കാനാവുന്നില്ല. ഇന്ന് പരീക്ഷ എഴുതാന്‍ പോകാനും പേടിയാണ്. പെട്രോളൊഴിച്ച് കത്തിക്കുമെന്നാണ് ഡിവൈഎഫ്‌ഐ കാരുടെ ഭീഷണി. തനിക്കും കുടുംബത്തിനും സിപിഎമ്മുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും എന്നാല്‍ അസഭ്യം പറഞ്ഞവര്‍ സംഭവത്തെ രാഷ്ടീയവല്‍ക്കരിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയെ ആദ്യം അസഭ്യം പറഞ്ഞ ഡിവൈഎഫ്‌ഐ നേതാവ് പോക്‌സോ നിയമപ്രകാരം ഇപ്പോള്‍ റിമാന്‍ഡിലാണ് . മുഖ്യപ്രതിയെ കാണാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍കോളജ് പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിയുകയും പിന്നീട് ഇവരെ തേടി ഡിസിപിയുടെ ചുമതലയിലുണ്ടായിരുന്ന ചൈത്ര തെരേസ ജോണ്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയതും ഏറെ വിവാദമായിരുന്നു.

Also Read ചൈത്രയ്ക്കെതിരെ നടപടിക്ക് സാധ്യത; ആഭ്യന്തരവകുപ്പ് വിശദീകരണം തേടി

പാർട്ടി ഓഫീസ് റെയ്ഡ് ചെയ്തതിന് ജില്ലാ നേതൃത്വം ചൈത്രയ്‌ക്കെതിരെ പരാതിയുമായി എത്തിയതോടെ ഡി.സി.പിയുടെ ചുമതലയില്‍ നിന്നും മാറ്റി. തുടർന്ന് റെയ്ഡ് നടത്തിയതിന് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭരണത്തിന്റെ ഹുങ്കില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരാതിക്കാരിയെ നിരന്തരം ഭീഷണിപ്പെടുത്തുന്നത്.

Also Read അന്ന് കൈയടി യതീഷ് ചന്ദ്രയ്ക്ക്, ഇന്ന് ചൈത്രയ്ക്ക്; 'മുഖം നോക്കാത്ത' കാക്കിക്കൊപ്പം സോഷ്യല്‍ മീഡിയ

First published: February 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626