ആലപ്പുഴ: ഹരിപ്പാട് ബാങ്ക് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സംഭവത്തില്‍ ഡിവൈഎസ്പി അടക്കം ഏഴു പോലീസുകാര്‍ക്കെതിരെ കേസെടുത്ത സംഭവത്തിൽ അരങ്ങേറിയത് വിവരിക്കാനാകാത്ത ക്രൂരത. കസ്റ്റഡിയിലെടുത്ത ബാങ്ക് ഉദ്യോഗസ്ഥനായ അരുണിന് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് എഫ്ഐആറിൽ പറയുന്നു.
കസ്റ്റഡിയിൽവെച്ച് ഡിവൈഎസ്പി മനോജ് അരുണിന്‍റെ കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ്ഐയും മറ്റ് പോലീസുകാരും കുനിച്ച് നിർത്തി നട്ടെല്ലിനും പുറത്തും മർദ്ദിക്കുകയും ചെയ്തു.
ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. കസ്റ്റഡി മർദനത്തിലേറ്റ പരിക്കുകൾ ഇപ്പോഴും അരുണിനെ വേട്ടയാടുന്നുണ്ട്. പലതരത്തിലുള്ള ശാരീരികഅവശതകൾ നേരിടുന്നതായി അരുൺ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
Also Read- ഹരിപ്പാട് ബാങ്ക് ഉദ്യോഗസ്ഥന്റെ കസ്റ്റഡി പീഡനം; ഡിവൈഎസ്പി അടക്കം ഏഴു പോലീസുകാര്‍ക്കെതിരെ കേസ്
ബാങ്ക് ഉദ്യോഗസ്ഥൻ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിനാണ് ഹരിപ്പാട് ഡിവൈഎസ്പിയും എസ്ഐയും ഉൾപ്പടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ കേസെടുക്കാന്‍ മനുഷ്യാവകാശ കമീഷൻ കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു.
2017 ലെ യുഡിഎഫ് ഹര്‍ത്താൽ ദിവസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.