• HOME
  • »
  • NEWS
  • »
  • crime
  • »
  • ലൈംഗിക അതിക്രമ കേസ് ഒത്തുതീർപ്പാക്കാത്തതിന് ഇരയുടെ ഭർത്താവിനെതിരെ കള്ളക്കേസ്; ഡിവൈ.എസ്.പി അന്വേഷിക്കും

ലൈംഗിക അതിക്രമ കേസ് ഒത്തുതീർപ്പാക്കാത്തതിന് ഇരയുടെ ഭർത്താവിനെതിരെ കള്ളക്കേസ്; ഡിവൈ.എസ്.പി അന്വേഷിക്കും

കഴിഞ്ഞമാസം 19നാണ് ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിക്ക് നേരെ അതിക്രമമുണ്ടായതും പരാതി പിൻവലിക്കാത്തതിന് ഭർത്താവിനെതിരെ കള്ളക്കേസെടുത്തതും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    കൊച്ചി: വീട്ടിൽക്കയറി അപമാനിച്ച കേസ് ഒത്തുതീർപ്പാക്കാത്തതിന് ഇരയുടെ ഭർത്താവിനെതിരെ കള്ളക്കേസെടുത്തെന്ന പരാതിയിൽ അന്വേഷണം. ആലുവ ഡിവൈഎസ്പി ശിവൻകുട്ടിയാണ് പരാതിയിൽ അന്വേഷണം നടത്തുക. ചെങ്ങമനാട് പൊലീസിനെതിരെയാണ് ആക്ഷേപം. സംഭവം വിവാദമായതിനെത്തുടർന്ന് ഇരയുടെ ഭർത്താവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടതിനെത്തുടർന്നാണ് സംഭവം ഡിവൈഎസ്പി അന്വേഷിക്കുന്നത്.

    കഴിഞ്ഞമാസം 19നാണ് ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിക്ക് നേരെ അതിക്രമമുണ്ടായതും പരാതി പിൻവലിക്കാത്തതിന് ഭർത്താവിനെതിരെ കള്ളക്കേസെടുത്തതും. ദേശം പുറയാർ സ്വദേശി സൈനുൾ മുഹ്‌സിനാണ് (23) യുവതിയെ പട്ടാപ്പകൽ വീട്ടിൽ ഉപദ്രവിച്ചത്.

    Also Read- ആണ്‍സുഹൃത്തിനൊപ്പമെത്തിയ യുവതിയെ പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണംതട്ടി; ഹോംഗാര്‍ഡ് അറസ്റ്റില്‍

    ഓടിരക്ഷപ്പെട്ട യുവതി ചെങ്ങമനാട് പൊലീസിനെയും ഓൺലൈൻ ഭക്ഷണവിതരണക്കാരനായ ഭർത്താവിനെയും വിവരമറിയിച്ചു. അടുത്ത ദിവസം കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തില്ല. രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്ന് ഒത്തുതീർപ്പിനുള്ള ശ്രമം നടന്നു. പഞ്ചായത്ത് അംഗം യുവതിയുടെ വീട്ടിലെത്തി കേസുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇരയും ഭർത്താവും കേസിൽ ഉറച്ചുനിന്നതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒടുവിൽ റിമാൻഡിലുമായി.

    പിന്നീട് പ്രതിയുടെ മുത്തശ്ശിയുടെ പരാതിയിൽ ഇരയുടെ ഭർത്താവിനെ മൊഴിയെടുക്കാനെന്ന പേരിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷമാണ് കള്ളക്കേസെടുത്തത്. ഇയാൾ വീട്ടിൽക്കയറി മർദ്ദിച്ചെന്നാണ് മുത്തശിയുടെ മൊഴി.

    Also Read- ഗുണ്ടാ മാഫിയ ബന്ധമുള്ള DySP വരെയുള്ള 23 പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം

    ഭർത്താവിനെതിരെ കള്ളക്കേസെടുക്കുന്നതറിഞ്ഞ് ജില്ലാ പൊലീസ് ആസ്ഥാനത്തെത്തി യുവതി കുത്തിയിരിക്കാൻ ശ്രമിച്ചതോടെ ഡിവൈഎസ്പി വിഷയത്തിൽ ഇടപ്പെട്ടു. തുടർന്നാണ് ഭർത്താവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. പിന്നീടാണ് ഇരയുടെ ഭർത്താവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കഴിഞ്ഞദിവസം ഡിവൈഎസ്പി ഇയാളെ വിളിച്ചുവരുത്തി മൊഴിയെടുത്തു.

    Published by:Rajesh V
    First published: