നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നെയ്യാറ്റിൻകര സംഭവം: DySPയുടെ സുഹൃത്തും സഹായിയും കീഴടങ്ങി

  നെയ്യാറ്റിൻകര സംഭവം: DySPയുടെ സുഹൃത്തും സഹായിയും കീഴടങ്ങി

  • Last Updated :
  • Share this:
   തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലക്കേസില്‍ ഡിവൈ.എസ്.പിയുടെ സുഹൃത്ത് പൊലീസില്‍ കീഴടങ്ങി. ഡവൈ.എസ്.പിക്കൊപ്പം ഒളിവില്‍ പോയ കെ.ബിനു ആണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. ഒളിവില്‍പ്പോകാന്‍ സഹായിച്ച തൃപ്പരപ്പിലെ ലോഡ്ജ് ഉടമ സതീഷ് കുമാറിന്റെ സഹായിയും ഡ്രൈവറുമായ രമേശും കീഴടങ്ങി. സംഭവശേഷം ഹരികുമാറിനൊപ്പം ബിനുവും ഒളിവില്‍ പോയിരുന്നു. അതേസയം ഹരികുമാറിനെ ചൊവ്വാഴ്ച രാവിലെ കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് മറ്റു രണ്ട് പ്രതികളും കീഴടങ്ങിയത്.

   രക്ഷപെടാന്‍ സഹായിച്ച സതീഷ് കുമാറിനെയും ഡിവൈ.എസ്.പിയുടെ വാഹനം കല്ലറയിലെ കുടുംബവീട്ടിലെത്തിച്ച ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നെയ്യാറ്റിൻകരയിൽ ജൂവലറി ഉടമയായ ബിനുവും ഹരികുമാറും തമ്മിൽ ഏറെക്കാലത്തെ സൌഹൃദമാണുള്ളത്. ഇവർ തമ്മിലുള്ളത് അവിശുദ്ധ മാഫിയ ബന്ധമാണെന്ന് ആരോപണമുണ്ടായിരുന്നു. ബിനുവിന്‍റെ വീട്ടിലെത്തി മടങ്ങവെയാണ് ഹരികുമാർ, സനൽകുമാറിനെ മർദ്ദിച്ച് വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടത്.

   DySP കല്ലമ്പലത്തെ വീട്ടിലെത്തിയത് തിങ്കളാഴ്ച രാത്രി; മൃതദേഹം ആദ്യം കണ്ടത് ഭാര്യാമാതാവ്

   വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട വാക് തർക്കമാണ് സനൽകുമാറിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. നെയ്യാറ്റിൻകര ഡിവൈഎസ്പിയായിരുന്ന ഹരികുമാറും സനൽകുമാറും തമ്മിൽ വാഹനം മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടാണ് വാക്ക് തർക്കമുണ്ടായത്. വാക്ക് തര്‍ക്കത്തിനിടെ സനലിനെ പിടിച്ച് ഹരികുമാര്‍ തള്ളുകയായിരുന്നു. മറ്റൊരു വാഹനത്തിനുമുന്നിലേക്കാണ് ഹരികുമാർ, സനലിനെ തള്ളിയിട്ടത്. വാഹനമിടിച്ച് പരിക്കേറ്റ സനൽകുമാർ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് മരിച്ചു. ഇതോടെ ഹരികുമാർ ഒളിവിൽ പോകുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന നിലപാടിലായിരുന്നു. ബോധപൂര്‍വമുള്ള നരഹത്യയെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
   First published: