• HOME
  • »
  • NEWS
  • »
  • crime
  • »
  • പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി മോഷ്ടിച്ച ഇ-പോസ് മെഷീൻ സ്കൂൾ കുട്ടികൾ കണ്ടെത്തി

പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി മോഷ്ടിച്ച ഇ-പോസ് മെഷീൻ സ്കൂൾ കുട്ടികൾ കണ്ടെത്തി

മദ്യലഹരിയിലായിരുന്ന ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനിടെയാണ് പോലീസിനെ കബളിപ്പിച്ച്  ഇ പോസ് മെഷീന്‍ പാന്റ്‌സിന്റെ പോക്കറ്റിലാക്കി കടന്നു കളയുകയായിരുന്നു

  • Share this:

    പത്തനംതിട്ട: കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി മോഷ്ടിച്ച ഇ-പോസ് മെഷീന്‍ കണ്ടെത്തി. ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ നിന്ന് സ്കൂൾ കുട്ടികൾക്കാണ് മെഷീൻ കിട്ടിയത്. കഴിഞ്ഞ മാസം 27 രാത്രിയായിരുന്നു മോഷണം. മറ്റൊരു കേസിൽ കസ്റ്റഡിയിൽ എടുത്ത എബി ജോൺ എന്ന ആളാണ്‌ ജാമ്യം നേടി പോകവേ മെഷിൻ കൊണ്ടുപോയത്.

    20,000 രൂപയുള്ള മെഷീനായിരുന്നു മോഷണം പോയത്. പിന്നാലെ പ്രതിയെ പിടികൂടിയെങ്കിലും മെഷീൻ കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയായിരുന്നു എബി ജോണ്‍. മദ്യലഹരിയിലായിരുന്ന ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനിടെയാണ് പോലീസിനെ കബളിപ്പിച്ച്  ഇ പോസ് മെഷീനുമായി കടന്നു കളയുകയായിരുന്നു. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു മെഷീന്‍ കടത്തിയത്.

    Also Read-പത്തനംതിട്ടയിലെ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് 20,000 രൂപ വിലയുള്ള ഇ-പോസ് മെഷീനുമായി പ്രതി മുങ്ങി

    വഴിയിലെവിടൊയോ ഉപേക്ഷിച്ചെന്നാണ് പിടിയിലായ പ്രതി നൽകിയ മൊഴി.ഇയാള്‍ പറഞ്ഞ സ്ഥലത്ത് പൊലീസ് അന്വേഷിച്ചെങ്കിലും മെഷീനുള്ളിലുണ്ടായിരുന്ന പേപ്പര്‍ കടലാസ്സുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

    Published by:Jayesh Krishnan
    First published: