കഴിക്കാൻ തണുത്ത ചപ്പാത്തി നൽകി; ഉത്തർപ്രേദശിൽ കടയുടമയ്ക്ക് നേരെ വെടിയുതിർത്തു
കഴിക്കാൻ തണുത്ത ചപ്പാത്തി നൽകി; ഉത്തർപ്രേദശിൽ കടയുടമയ്ക്ക് നേരെ വെടിയുതിർത്തു
ബുധനാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം നടക്കുന്നത്.
gun shot
Last Updated :
Share this:
ആഗ്ര: കഴിക്കാൻ തണുത്ത ചപ്പാത്തി നൽകിയതിന്റെ പേരിൽ കടയുടമയ്ക്ക് നേരെ വെടിയുതിർത്തു. ബുധനാഴ്ച്ച രാത്രി ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. തണുത്ത ചപ്പാത്തി നൽകിയതിന്റെ പേരിലുണ്ടായ സംഘർഷത്തിനൊടുവിൽ യുവാവ് കടയുടമയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു.
അദ്വേഷ് യാദവ് എന്നയാൾക്കാണ് വെടിയേറ്റത്. ബുധനാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം നടക്കുന്നത്. അദ്വേഷിന്റെ വഴിയോര കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ രണ്ട് യുവാക്കൾ ചപ്പാത്തി ആവശ്യപ്പെട്ടു. ചപ്പാത്തി തണുത്തിരിക്കുന്നു എന്ന് യുവാക്കൾ ആരോപിച്ചതോടെ അദ്വേഷുമായി ഇവർ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
തർക്കത്തിനിടയിൽ യുവാക്കളിൽ ഒരാൾ കയ്യിലുള്ള തോക്കെടുത്ത് അദ്വേഷിന്റെ കാലിന് വെടിവെച്ചു. വലതു കാലിന്റെ തുടയ്ക്കാണ് വെടിയേറ്റത്. ഉടനെ തന്നെ അദ്വേഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതു കൊണ്ട് ജീവഹാനിയുണ്ടായില്ല.
സംഭവത്തിൽ രണ്ട് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൗസ്തബ് സിങ്, അമിത് ചൗഹാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും ലൈസൻസുള്ള രണ്ട് തോക്കുകളും പൊലീസ് കണ്ടെത്തി. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.