• HOME
  • »
  • NEWS
  • »
  • crime
  • »
  • ED ARRESTS MAIN ACCUSED IN POPULAR FINANCE FRAUD CASE

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: മുഖ്യപ്രതികളായ തോമസ് ഡാനിയേലും മകളും അറസ്റ്റിൽ

കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.

polular finance scam

polular finance scam

  • Share this:
    കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ രണ്ടു പേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. പോപ്പുലർ ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേലിനേയും മകളും ഡയറക്ടറുമായ റീന മറിയം തോമസിനേയുമാണ് അറസ്റ്റ് ചെയ്തത്.

    നിക്ഷേപകരെ വഞ്ചിച്ച് രണ്ടായിരം കോടിയോളം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. ഇന്നലെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ സംസ്ഥാനത്താകെ ആയിരത്തിലധികം കേസുകളാണ് തട്ടിപ്പിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്‌തത്‌. തട്ടിയെടുത്ത പണം ചെലവഴിച്ചത് സംബന്ധിച്ചും ബിനാമി ഇടപാടുകളെ കുറിച്ചുമാണ് ഇ ഡി അന്വേഷണം നടത്തുന്നത്.

    തട്ടിയെടുത്ത പണം ദുബായ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിക്ഷേപിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. പ്രതികളെ ഇന്ന് സിജെഎം കോടതിയിൽ ഹാജരാക്കും.

    പാലക്കാട് വൻ ചന്ദനവേട്ട: ലോറിയിൽ കടത്താൻ ശ്രമിച്ച 1100 കിലോ ചന്ദനം പിടികൂടി

    പാലക്കാട് വൻ ചന്ദനവേട്ട. വനംവകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിൽ ലോറിയിൽ കടത്തിയ 1100 കിലോ ചന്ദനമാണ് പിടികൂടിയത്. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരിയിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച 1100 കിലോ ചന്ദനമാണ് വനം വകുപ്പിൻ്റെ വിജിലൻസ് വിഭാഗം പിടികൂടിയത്.

    പാലക്കാട് ഒലവക്കോട് വച്ച് പാലക്കാട് - നെന്മാറ ഫോറസ്റ്റ് ഡിവിഷനുകളുടെ സംയുക്ത പരിശോധനയിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനം പിടികൂടിയത്. ലോറിയിൽ രഹസ്യ അറയുണ്ടാക്കി അതിൽ 57 ചാക്കുകളിലാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്.

    കേസിൽ ഒറ്റപ്പാലം സ്വദേശി അബ്ദുൾ സലാം, മഞ്ചേരി സ്വദേശി മുഹമ്മദ് അനസ് എന്നിവരെ അറസ്റ്റു ചെയ്തു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്നും പാലക്കാട് ഡി എഫ് ഒ കുറാ ശ്രീനിവാസ് പറഞ്ഞു. മഞ്ചേരി മൂച്ചിക്കൽ സ്വദേശി കുട്ടിമാൻ എന്നയാളുടേതാണ് ചന്ദനമെന്ന് പ്രതികൾ മൊഴി നൽകി. ഇവർ നേരത്തേയും ചന്ദനം കടത്തിയിട്ടുണ്ട്.

    കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ചന്ദനത്തിൻ്റെ ഉറവിടം അന്വേഷിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. സമീപകാലത്ത് നടന്ന വലിയ ചന്ദനവേട്ടയാണിത്. ഇത്രയധികം ചന്ദനം എവിടെ നിന്നും ശേഖരിച്ചു എന്നതുൾപ്പടെയുള്ള വിവരങ്ങൾ കിട്ടേണ്ടതുണ്ട്. എത് മേഖലയിൽ നിന്നുമാണ് ചന്ദനമരങ്ങൾ മുറിച്ചതെന്ന് കണ്ടെത്തണം. മലപ്പുറത്തിന് പുറമെ സമീപ ജില്ലകളിൽ നിന്നും ചന്ദനം ശേഖരിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്ന സംഘമാണിതെന്നാണ് പ്രാഥമിക സൂചന.
    Published by:Rajesh V
    First published:
    )}