• HOME
 • »
 • NEWS
 • »
 • crime
 • »
 • Money Laundering Case | മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങിന്റെ പേരില്‍ തട്ടിപ്പ്; ആംവേ ഇന്ത്യയുടെ 757 കോടിയുടെ സ്വത്ത് ED കണ്ടുകെട്ടി

Money Laundering Case | മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങിന്റെ പേരില്‍ തട്ടിപ്പ്; ആംവേ ഇന്ത്യയുടെ 757 കോടിയുടെ സ്വത്ത് ED കണ്ടുകെട്ടി

മണിച്ചെയിന്‍ മാതൃകയില്‍ ഉല്‍പനങ്ങളുടെ വില കൂട്ടി വിറ്റെന്നും കൂടുതല്‍ ലാഭം കിട്ടുമെന്ന് കാട്ടി ആളുകളെ അംഗങ്ങളാക്കി ഇവരില്‍ നിന്നും പണം തട്ടിച്ചെന്നുമാണ് കേസ്

 • Share this:
  ഹൈദരാബാദ്: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ആംവേയുടെ 757.77 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം.

  നേരത്തെ ഹൈദരാബാദ് പൊലീസ് എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. തമിഴ്നാട്ടിലെ ഡിണ്ടിഗലിലുള്ള ആംവേയുടെ ഭൂമിയും ഫാക്ടറിയും പ്ലാന്റും യന്ത്ര സാമഗ്രികളും വാഹനങ്ങളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

  കമ്പനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളില്‍നിന്നായി 345.94 കോടി രൂപയും കേന്ദ്ര അന്വേഷണ ഏജന്‍സി നേരത്തെ താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.

  Also Read-Arrest | വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്ക് എടുത്തതിന് അമ്മയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

  വസ്തുതകള്‍ അറിയാത്ത പൊതുജനങ്ങളെ പറ്റിച്ച് കമ്പനിയില്‍ അംഗങ്ങളായി ചേര്‍ത്ത് അമിത വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു. ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഉപയോഗിക്കാനല്ലെന്നും അംഗങ്ങള്‍ക്ക് സമ്പന്നരാകാനുമാണെന്ന് ഇഡി പറയുന്നു. മണിച്ചെയിന്‍ മാതൃകയില്‍ ഉല്‍പനങ്ങളുടെ വില കൂട്ടി വിറ്റെന്നും കൂടുതല്‍ ലാഭം കിട്ടുമെന്ന് കാട്ടി ആളുകളെ അംഗങ്ങളാക്കി ഇവരില്‍ നിന്നും പണം തട്ടിച്ചെന്നുമാണ് കേസ്.

  ആംവേയ്ക്ക് പറയാനുള്ളത്- '2011 മുതലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടതാണ് അധികൃതരുടെ നടപടി , അതിനുശേഷം ഞങ്ങള്‍ വകുപ്പുമായി സഹകരിക്കുകയും 2011 മുതല്‍ കാലാകാലങ്ങളില്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും പങ്കിടുകയും ചെയ്യുന്നു. നിലവിലുള്ള പ്രശ്നങ്ങള്‍ ന്യായവും നിയമപരവും യുക്തിസഹവുമായ ഒരു പരിസമാപ്തിയിലേക്ക് എത്തിക്കുന്നതിന് സര്‍ക്കാര്‍ അധികൃതരുമായും നിയമ ഉദ്യോഗസ്ഥരുമായും ഞങ്ങള്‍ സഹകരിക്കുന്നത് തുടരും'.

  Murder | സഹോദരിയുമായുള്ള സൗഹൃദത്തെ എതിര്‍ത്തു; 14കാരന്റെ തല അറുത്തെടുത്ത് യുവാക്കള്‍

  മീററ്റ്: സഹോദരിയുമായുള്ള സൗഹൃദത്തെ എതിര്‍ത്ത പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി യുവാക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. 14 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നദീം(20), ഫര്‍മാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ യുവാക്കളുമായുള്ള സൗഹൃദം പെണ്‍കുട്ടിയുടെ വീട്ടില്‍ എതിര്‍ത്തിരുന്നു.

  പെണ്‍കുട്ടിയെ മുത്തശിയുടെ വീട്ടിലേക്ക് കുടുംബം മാറ്റിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടിലെത്തി പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ ഇവരോട് തര്‍ക്കിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും പോയ ഇവര്‍ പിന്നീട് 14 വയസുകാരന്‍ ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

  Also Read-Liquor Fraud | ക്യൂ നിൽക്കാതെ വയോധികന് 1200 രൂപയ്ക്ക് മൂന്ന് കുപ്പി; ഞെട്ടിയത് വിഷു ആഘോഷിക്കാനെടുത്തപ്പോൾ

  കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ സംഘം ബെല്‍റ്റും വടികളും ഉപയോഗിച്ച് 14കാരനെ തല്ലിക്കൊല്ലുകയായിരുന്നു. പിന്നീട് ഇറച്ചിവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കുട്ടിയുടെ തല അറുത്തെടുത്തു. തല അറുത്തെടുത്ത് ഉടലും തലയും രണ്ടിടത്തായി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.. തലയില്ലാതെ മൃതദേഹം കണ്ട സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയാണ് അറുത്തെടുത്ത തല കണ്ടെത്തിയത്.
  Published by:Jayesh Krishnan
  First published: