നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പുരാവസ്തു തട്ടിപ്പ് കേസിൽ ഇ.ഡി. അന്വേഷണവും; അന്വേഷണസംഘത്തിന് കത്തു നൽകി

    പുരാവസ്തു തട്ടിപ്പ് കേസിൽ ഇ.ഡി. അന്വേഷണവും; അന്വേഷണസംഘത്തിന് കത്തു നൽകി

    മോൻസൻ മാവുങ്കലിന് പുറമെ മുൻ ഡ്രൈവർ അജി, മോൻസന്‍റെ മേക്കപ്പ്മാൻ ജോഷി എന്നിവർ പ്രതികൾ

    മോൻസൺ മാവുങ്കൽ

    മോൻസൺ മാവുങ്കൽ

    • Share this:
    കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ (fake antique dealer case) എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇ.ഡി.) അന്വേഷണം. ക്രൈംബ്രാ‌ഞ്ച് (Crime Branch) എടുത്ത കേസുകളുടെ വിവവരങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് ഇ.ഡി. (Enforcement Directorate) അന്വേഷണ സംഘത്തിന് കത്ത് നൽകി. മോൻസൺ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തിയാണ് ഇ.ഡി. പുരാവസ്തു തട്ടിപ്പിൽ കേസ് എടുത്തത്.

    മോൻസൺ മാവുങ്കലിന് പുറമെ മുൻ ഡ്രൈവർ അജി, മോൻസന്‍റെ മേക്കപ്പ്മാൻ ജോഷി അടക്കമുള്ളവരാണ് കേസിലെ കൂട്ട് പ്രതികൾ. പുരാവസ്തുക്കളുടെ മറവിൽ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഒക്ടോബർ 3 വരെ ക്രൈംബ്രാ‌ഞ്ച് രജിസ്റ്റർ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളും ഇ.ഡി. അന്വേഷിക്കും.

    പുരാവസ്തുക്കൾ വാങ്ങാനും വിൽപ്പനയ്ക്കുമായി കോടികൾ ചെലവഴിച്ചതായി വിവിധ പരാതികളിലുണ്ട്. ഒരു രേഖയുമില്ലാതെ പലരും മോൻസ്ന്‍റെ പുരാവസ്തു ഇടപാടുകൾക്ക് കോടികൾ നിക്ഷേപിച്ചതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും ഇടപാടിൽ പങ്കാളികളാണ്. ഇവരെയെല്ലാം ഇ.ഡി. വിളിച്ചുവരുത്തി മൊഴി എടുക്കും.

    അന്വേഷണ വിവരങ്ങൾ കൈമാറാൻ ക്രൈംബ്രാ‌ഞ്ചിന് ഇ.ഡി. കത്ത് നൽകി. മോൻസനും ജോഷിയും നിലവിൽ ജയിലിലാണ്. ഇവരെ ചോദ്യം ചെയ്യാനുള്ള നടപടിയും ഇ.ഡി. തുടങ്ങി. 2020ൽ മോൻസന്‍റെ പുരാവസ്തു ഇടപാടിൽ അന്വേഷഷണം ആവശ്യപ്പെട്ട് മുൻ ഡി.ജി.പി. ലോക്നാഥ് ബെഹ്റ കത്ത് നൽകിയിരുന്നു. ഈ കത്തിൽ ഇ.ഡി. എന്ത് നടപടി സ്വീകരിച്ചു എന്ന് ഹൈക്കോടതി മറ്റൊരു കേസിൽ ആരാഞ്ഞിട്ടുണ്ട്. ഇ.ഡി. കക്ഷിയാക്കിയ കേസ് ഈ മാസം 19ന് കോടതി പരിഗണിക്കും.



    സംസ്ഥാനത്തിന് പുറത്തുള്ളവരുമായി മോൻസനെ ബന്ധപ്പെടുത്തിയതിൽ പ്രധാനി സസ്പെൻഷനിലായ ഐ.ജി. ലക്ഷ്മണയാണെന്നാണ് നിഗമനം. മോൻസൺ മാവുങ്കലിൻ്റെ പുരാവസ്തു വില്പനയ്ക്ക് ഐ.ജി. ലക്ഷ്മണ ഇടനിലക്കാരനായതിൻ്റെ ശക്തമായ തെളിവുകളും പുറത്ത് വന്നിരുന്നു. ആന്ധ്രാ സ്വദേശിനിക്ക് പുരാവസ്തുക്കൾ വില്പന നടത്തുന്നതിന് ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകളും ഓഡിയോ ചാറ്റുമാണ് പുറത്തായത്.

    മോൻസൺ മാവുങ്കലിൻ്റെ പുരാവസ്തു വിലല്പനയിൽ ഐ.ജി. ലക്ഷ്മണ ഇടനിലക്കാരനായതിൻ്റെ നിർണ്ണായക തെളിവുകളാണ് പുറത്തായത്. ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തി  നൽകിയത് ലക്ഷ്മണയാണ്. മുതലയുടെ സ്റ്റഫ്, സ്വർണ്ണ, ബൈബിൾ, ഖുറാൻ, ഗണേശ വിഗ്രഹം എന്നിവ വില്പന നടത്താൻ ശ്രമിച്ചതായി വാട്സാപ്പ് ചാറ്റുകളും ഓഡിയോയും വ്യക്തമാക്കുന്നു.

    ഓഗസ്റ്റ് 5ന് ഐജിയുടെ നേതൃത്വത്തിൽ തിരുവനതപുരം പോലീസ് ക്ലബ്ബിൽ വെച്ചാണ് ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയത്. പോലീസ് ക്ലബ്ബിലേക്ക് ഐ.ജിയുടെ ആവശ്യപ്രകാരം മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചു. ഐ.ജി. പറഞ്ഞയച്ച പോലീസ് ഉദ്യോഗസ്ഥനാണ്‌ ഇത് കൊണ്ട് പോയത്. മൂന്ന് പി.എസ്.ഒമാർക്കെതിരെയും തെളിവുണ്ട്.

    കേസിൽ ലക്ഷ്മണയ്ക്കെതിരെ ലഭ്യമായ കൂടുതൽ തെളിവുകൾ ഉൾപ്പെട്ട റിപ്പോർട്ട് ഡി.ജി.പിക്കും, കോടതിയിലും സമർപ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
    Published by:user_57
    First published:
    )}