• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എടപ്പാള്‍ പീഡനം; പൊലീസിനെ പ്രതിക്കൂട്ടിലാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്


Updated: June 27, 2018, 4:44 PM IST
എടപ്പാള്‍ പീഡനം; പൊലീസിനെ പ്രതിക്കൂട്ടിലാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Updated: June 27, 2018, 4:44 PM IST
മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. പീഡനവിവരം അറിയച്ച തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ വീഴ്ചയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

പീഡന ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമ പ്രചരിപ്പിച്ചില്ലെന്നും ആദ്യമെ തന്നെ പൊലീസിനെ അറിയിക്കാനാണ് ശ്രമിച്ചത്. ഇതിനായി അദ്ദേഹം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവം നടക്കുന്ന സമയത്ത് സതീഷ് സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ശേഷം ജീവനക്കാര്‍ പറഞ്ഞാണ് പീഡന വിവരം അറിയുന്നത്. അന്ന് തന്നെ സതീഷ് സംഭവം ചൈല്‍ഡ് ലൈന്‍ മുഖേന പോലീസിനെ അറിയിക്കാന്‍ ശ്രമിച്ചിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പോക്സോ ചുമത്തിയാണ് സതീഷിനെ എടപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

സതീഷിനെ അറസ്റ്റ് ചെയ്തത് വിവാദമായതോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇത് ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
First published: June 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍