• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തിയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; പകരം നിയമനമില്ല


Updated: June 6, 2018, 4:17 PM IST
തിയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; പകരം നിയമനമില്ല

Updated: June 6, 2018, 4:17 PM IST
മലപ്പുറം: എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലമാറ്റി. മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ഷാജു വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്.

ഇയാള്‍ക്ക് പകരം നിയമനം നല്‍കിയിട്ടില്ല. ഇതിനിടെ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈബ്രാഞ്ചിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

തിയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഡി.ജി.പി നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്.

എടപ്പാളിലെ തിയേറ്ററില്‍ പത്തു വയസുകാരിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.

എന്നാല്‍ പ്രതിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതു ഏറെ വിമര്‍ശനത്തിന് വഴിവച്ച സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിക്കെതിരെ നടപടിയെടുത്തത്.
First published: June 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍