• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹത്തലേന്നുണ്ടായ തർക്കം; പ്രതികാരം തീർക്കാന്‍ നവവരനും സംഘവും യുവാവിനെ ക്രൂരമായി മര്‍ദിച്ചു

വിവാഹത്തലേന്നുണ്ടായ തർക്കം; പ്രതികാരം തീർക്കാന്‍ നവവരനും സംഘവും യുവാവിനെ ക്രൂരമായി മര്‍ദിച്ചു

വിവാഹത്തിന്റെ തലേ ദിവസം മനോജ്‌ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാനായിരുന്നു മർദനം.

  • Share this:

    മലപ്പുറം: വിവാഹത്തലേന്നുണ്ടായ തർക്കത്തിൽ പ്രതികാരം തീർക്കാന്‍ നവവരന്‍റെ നേതൃത്വത്തില്‍ സഹോദരനും മക്കളും കടയിൽക്കയറി യുവാവിനെ ക്രൂരമായി മർദിച്ചു. മലപ്പുറം വണ്ടൂര്‍ കരുണാലയപ്പടിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് കരുണാലയപ്പടിയിലുള്ള മനോജിന്റെ തയ്യൽ കടയിൽക്കയറി ബന്ധുക്കൾ മർദിച്ചത്. മനോജ് ഗുരുതരമായ പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികില്‍സ തേടി.

    അക്രമത്തിൽ പടയാളിപ്പറമ്പ് സ്വദേശി മനോജിനു പരിക്കേറ്റു. കേസിൽ നവവരനടക്കം 8 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സഹോദരന്റെ മക്കളായ സനൂപ്, സന്ദീപ്, അമ്മാവൻമാരായ കുട്ടൻ, സുര, മുരളി എന്നിവരാണ് മനോജിനെ മർദിച്ചത്. മാരകായുധകളുമായി ഇരച്ചെത്തിയ സംഘം മനോജിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

    Also read-അശ്വതി അച്ചു ‘ട്രാപ്പിൽ; പൊലീസുകാരെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കി; തട്ടിപ്പിന് മറ്റു പെണ്‍കുട്ടികളുടെ ചിത്രങ്ങളും

    ഏപ്രിൽ മുപ്പതിനായിരുന്നു സനൂപിന്റെ വിവാഹം. വിവാഹത്തിന്റെ തലേ ദിവസം മനോജ്‌ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാനായിരുന്നു മർദനം. മനോജിന്‍റെ പരാതിയിൽ കേസെടുത്ത വണ്ടൂർ പൊലീസ് എട്ടു പേരെ അറസ്റ്റ് ചെയ്തു. ഇവർക്കു പുറമെ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയും കേസുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

    Published by:Sarika KP
    First published: