കൊടൈക്കനാൽ: ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ എട്ടു പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. കൊടൈക്കനാൽ പെരുമാൾ മലയടുത്തുള്ള പാലമല ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഒരാൾ ഓടി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളിൽ നിന്ന് മൂന്ന് ആന കൊമ്പുകൾ, നാടൻ തോക്ക്, കേരള, തമിഴ്നാട് രജിസ്ട്രേഷൻ കാറുകൾ എന്നിവ കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനയിൽ വലിപ്പമുള്ള രണ്ടു കൊമ്പുകളും വ്യാജമാണെന്നും ചെറിയ കൊമ്പ് കാണിച്ച് കബളിപ്പിക്കുകയായിരുന്നെന്നും വ്യക്തമായി. പാലമലയിലെ സ്വകാര്യ ലോഡ്ജിൽ വിൽപന നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
തൃശൂർ സ്വദേശി സിബിൻ തോമസ്, മലപ്പുറം സ്വദേശി അബ്ദുൽ റഷീദ്. കാരകുടി സ്വദേശി രാജ്കുമാർ, വത്തലകുണ്ട് സ്വദേശി പ്രഭാകരൻ, പെരുമാള്‍ മല സ്വദേശി ജോസഫ് സേവ്യർ, മധുര തനക്കൻ കുളം സ്വദേശി ചന്ദ്രൻ, പ്രകാശ്, പഴനി പലാർ ഡാം സ്വദേശി അയ്യപ്പൻ എന്നിവരെയാണ് പിടികൂടിയത്. പ്രദേശവാസിയായ ചാർലസ് ഓടി രക്ഷപ്പെട്ടു.
Also Read-മുളകുപൊടിയെറിഞ്ഞ് 50 ലക്ഷം കുഴല്‍പ്പണം കവർന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി
മധുരയിൽ നിന്നെത്തിയവരാണ് കൊമ്പ് എത്തിച്ചത്. മലയാളികളായ അരുവരും കൊമ്പുകൾ വാങ്ങാന്‍ എത്തിയവരാണ്. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് വാങ്ങാന്‍ എത്തിയത് വ്യാജ കൊമ്പുകളാണെന്ന് ഇവര്‍ അറിഞ്ഞത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഡിഎഫ്ഒ അറിയിച്ചു.
Arrest | മദ്യപാനത്തെ തുടര്‍ന്ന് വഴക്ക്; ഭാര്യയുടെ കഴുത്തിന് കുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
കോട്ടയം പൂഞ്ഞാറില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചു. കൈപ്പള്ളി വലിയപറമ്പില്‍ ജാൻസിയുടെ കഴുത്തിന് പിന്നിലാണ് കുത്തേറ്റത്. സംഭവത്തിൽ ഭർത്താവ് ജെയിംസിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥിരം മദ്യപാനിയായ ജെയിംസും ഭാര്യ ജാൻസിയും തമ്മിൽ വഴക്ക് പതിവാണ്. ജെയിംസിന്റെ മദ്യപാനത്തെ തുടർന്നുള്ള വഴക്ക് രൂക്ഷമായതിനെ തുടർന്നാണ് കഴിഞ്ഞ മാസം ഇയാള്‍ ഡീ അഡിക്ഷൻ സെന്ററില്‍ ചികിത്സ തേടിയിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ജെയിംസ് വീണ്ടും മദ്യപാനം തുടങ്ങിയതാണ് വഴക്കിന് കാരണമായത്.
Also Read-ഐഐടി പ്രൊഫസറാണെന്ന് പറഞ്ഞ് ഡോക്ടറെ വിവാഹം ചെയ്ത തട്ടുകടക്കാരന് അറസ്റ്റില്‍
ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തെ കുറിച്ച് തുടങ്ങിയ സംസാരം വഴക്കിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ പ്രതോപിതനായ ജെയിംസ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു.
കഴുത്തിന് പിന്നിൽ പരിക്കേറ്റ ജാൻസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ആക്രമണം നടത്തിയതിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ വീടിന് സമീപത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.