നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മയണൈസ് മോശം; എട്ടുപേര്‍ക്ക് ഭക്ഷ്യവിഷ ബാധ; ബേക്കറി ഉടമ അറസ്റ്റില്‍

  ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മയണൈസ് മോശം; എട്ടുപേര്‍ക്ക് ഭക്ഷ്യവിഷ ബാധ; ബേക്കറി ഉടമ അറസ്റ്റില്‍

  കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ശനിയാഴ്ച ചെങ്ങമനാട് എസ് ഐ പിജെ കുര്യക്കോസിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി ബേക്കറി അടപ്പിക്കികയും ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

  News18

  News18

  • Share this:
   കൊച്ചി: ഷവര്‍മ കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയെറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇവര്‍ ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചത്.ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്.

   ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സെമന്‍ (23), പുതിയേടന്‍ റെനൂബ് രവി(21), വാടകപ്പുറത്ത് ജിഷ്ണു(25), ചെട്ടിക്കാട് ശ്രീരാജ് സുരേഷ് (24), പാലശ്ശേരി ആട്ടാംപറമ്പില്‍ അമല്‍ കെ അനില്‍(23) എന്നിവര്‍ ചെങ്ങമനാട് ഗവ.ആശുപത്രിയിലും കുന്നകര മനായിക്കുടത്ത് സുധീര്‍ സാലാം(35), മക്കളായ ഹൈദര്‍(7), ഹൈറ(5) എന്നിവരെ ദേശം സിഎ ആശുപത്രിയിലുമാണ് പ്രവേശിപ്പിത്. ആരുടെയും നില ഗുരുതരമല്ല.

   ഇവര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ശനിയാഴ്ച ചെങ്ങമനാട് എസ് ഐ പിജെ കുര്യക്കോസിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി ബേക്കറി അടപ്പിക്കികയും ഉടമയായ ആന്റണിയെ(64) അറസ്റ്റ് ചെയ്യുകയും ചെയ്തു.

   ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ബേക്കറിയില്‍ പരിശോധന നടത്തി. ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മയണൈസ് മോശമായതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം.

   14 വയസുമുതല്‍ ലോക്കോ പൈലറ്റ്; മൂന്നു വര്‍ഷം ട്രെയിനോടിച്ച് പണമുണ്ടാക്കിയ 17 കാരനും കൂട്ടാളിയും പിടിയിലായി

   ലോകോ പൈലറ്റ് ചമഞ്ഞ് മൂന്ന് വര്‍ഷത്തോളം ട്രെയിന്‍ ഓടിച്ച യുവാക്കള്‍ പിടിയില്‍. 17ഉം 22ഉം വയസ്സുള്ളവരാണ് പൊലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലെ ഈറോഡില്‍ ട്രെയിന്‍ ഓടിച്ചെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഇരുവരും മുര്‍ഷിദാബാദ് സ്വദേശികളാണ്.

   ലോകോ പൈലറ്റ് യൂണിഫോം ധരിച്ചിരുന്നു ഇരുവരും. യൂണിഫോമില്‍ പതാക, ടോര്‍ച്ച് ലൈറ്റ്, നെയിംബാഡജ് എന്നിവ കണ്ടതോടെയാണ് സംശയം തോന്നിയത്. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ട്രെയിന്‍ ഓടിക്കാനായി പശ്ചിമ ബംഗാളിലെ ഒരു ലോകോ പൈലറ്റ് ഇരുവര്‍ക്കും പരിശീലനം നല്‍കിയതായി വ്യക്തമാക്കി.

   ബംഗാള്‍ സ്വദേശിയായ ലോകോ പൈലറ്റ് അസിസ്റ്റന്റ് ലോകോ പൈലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് പകരം ഇവരാണ് ട്രെയിന്‍ ഓടിച്ചിരുന്നത്. മൂന്നു വര്‍ഷമായി 17കാരന്‍ ട്രെയിന്‍ എന്‍ജിന്‍ ഓടിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

   ബംഗാള്‍ സ്വദേശിയില്‍ നിന്നാണ് ഇവര്‍ക്ക് യൂണിഫോം, നെയിം ബാഡ്ജ് എന്നിവ നല്‍കിയത്. കൂടാതെ ഇരുവര്‍ക്കും പണവും ലഭിച്ചിരുന്നു. 17കാരന് 10,000 രൂപ മുതല്‍ 15,000 രൂപ ലഭിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}