HOME » NEWS » Crime » EIGHT YEAR OLD BOY SWALLOWED BY CROCODILE IN INDONESIAN RIVER

പുഴയിൽ നീന്താൻ ഇറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി; മൃതദേഹം പുറത്തെടുത്ത് രക്ഷാപ്രവർത്തകർ

അപകടം നടന്ന ഈ നദി മുതലകളുടെ ആവാസകേന്ദ്രമെന്നാണ് അറിയപ്പെടുന്നതെന്ന് ഒക്ടാവിയന്റോ പറഞ്ഞു.

News18 Malayalam | news18
Updated: March 5, 2021, 2:57 PM IST
പുഴയിൽ നീന്താൻ ഇറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി; മൃതദേഹം പുറത്തെടുത്ത് രക്ഷാപ്രവർത്തകർ
crocodile
  • News18
  • Last Updated: March 5, 2021, 2:57 PM IST
  • Share this:
ബോർണിയോ: പുഴയിൽ നീന്താൻ ഇറങ്ങിയ എട്ടു വയസുള്ള ആൺകുട്ടിയെ മുതല വിഴുങ്ങി. ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിലെ പുഴയിലാണ് സംഭവം. പുഴയിൽ നീന്താൻ ഇറങ്ങിയപ്പോൾ കുട്ടിയെ മുതല വിഴുങ്ങുകയായിരുന്നു.

ബുധനാഴ്ചയാണ് സംഭവം. കുട്ടിയും ചെറിയ സഹോദരനും പുഴയിൽ നീന്തി കൊണ്ടിരിക്കുന്നതിനിടയിൽ എട്ടു വയസുകാരനെ മുതല വിഴുങ്ങുകയായിരുന്നു. കിഴക്കൻ കാലിമന്റൻ പ്രവിശ്യയിൽ ആയിരുന്നു സംഭവം. കുട്ടികൾ പുഴയിൽ നീന്തുന്ന സമയത്ത് പുഴക്കരയിലെ വീട്ടിലിരുന്ന് പിതാവ് ഇത് നോക്കി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടിയെ മുതല ആക്രമിച്ച് വിഴുങ്ങിയത്.

അമിത വണ്ണമുള്ള ആളുകൾ കൂടുതലുള്ള രാജ്യങ്ങളിൽ കോവിഡ് മരണനിരക്ക് കൂടുതലെന്ന് പഠനം

പ്രാദേശിക സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി ഉദ്യോഗസ്ഥൻ ഒക്ടാവിയന്റോ പറഞ്ഞു. കുട്ടിയടെ പിതാവ് അവനെ രക്ഷപ്പെടുത്തുന്നതിനായി പുഴയിലേക്ക് ചാടിയെങ്കിലും അപ്പോഴേക്കും മുതല കുഞ്ഞിനെ വിഴുങ്ങി കഴിഞ്ഞിരുന്നു. തുടർന്ന് മുതല അവിടെ നിന്ന് മാറുകയും ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് മുതലയെ പിന്തുടർന്ന് കൈ കൊണ്ട് അടിച്ചെങ്കിലും അതുകൊണ്ട് ഫലമുണ്ടായില്ലെന്ന് ഒക്ടാവിയന്റോ പറഞ്ഞു.

ഓൺലൈനിൽ ഓർഡർ ചെയ്തത് 3859 രൂപയുടെ റൈറ്റിങ് പാഡ്; കിട്ടിയത് ആറു രൂപയുടെ കുപ്പി വെള്ളം

അതേസമയം, കുടായ് തിമുർ ജില്ലയിലെ പ്രദേശവാസികൾ ആറടി നീളമുള്ള മുതലയെ വ്യാഴാഴ്ച പിടി കൂടി. തുടർന്ന്, കുട്ടിയുടെ മൃതദേഹം മുതലയ്ക്കുള്ളിൽ കണ്ടെത്തി. യു ട്യൂബിൽ പങ്കുവെച്ച ഒരു വീഡിയോയിൽ രക്ഷാപ്രവർത്തകർ മുതലയുടെ വയറ്റിൽ നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്നത് കാണിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കൾ ഇത് കാണുകയും കരയുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

Facebook രാഷ്ട്രീയ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി സ്ഥാനാർത്ഥി പരസ്യങ്ങൾ

അതേസമയം, അപകടം നടന്ന ഈ നദി മുതലകളുടെ ആവാസകേന്ദ്രമെന്നാണ് അറിയപ്പെടുന്നതെന്ന് ഒക്ടാവിയന്റോ പറഞ്ഞു. അങ്ങനെയാണെങ്കിലും മുതല ജീവനെടുത്ത കുട്ടിയുടെ കുടുംബം ഇടയ്ക്കിടയ്ക്ക് ഇവിടെ കുളിക്കാൻ എത്തുന്നതും പാചകം ചെയ്യാൻ ഈ പുഴയിൽ നിന്ന് വെള്ളം എടുക്കുന്നതുമാണ്.
Published by: Joys Joy
First published: March 5, 2021, 2:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories