എട്ടു വയസ്സുകാരനായ വിദ്യാർത്ഥിയെ ഉപയോഗിച്ച് കോവിഡ് രോഗികൾക്കുള്ള ഐസൊലേഷൻ കേന്ദ്രത്തിലെ കക്കൂസ് വൃത്തിയാക്കിയ സംഭവം വിവാദമാകുന്നു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലാണ് ദൗർഭാഗ്യകരമായ ഈ സംഭവം നടന്നത്. രാജ്യത്തിനു തന്നെ നാണക്കേടായ ആരോ ക്യാമറയിൽ പകർത്തിയ ഈ സംഭവം സോഷ്യൽ മീഡിയയിൽ കൂടി വൈറൽ ആവുകയാണ്.
സംഗ്രാംപൂർ തഹസീലിനു കീഴിലുള്ള മാരോട് ഗ്രാമത്തിലുള്ള ജില്ലാ പരീഷത്ത് സ്കൂളിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഗ്രാമീണ മേഖലകളിൽ കോവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ നിരവധി സർക്കാർ സ്കൂളുകൾ ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. ഇത്തരത്തിലാണ് മാരോട് ജില്ലാ പരിഷത് സ്കൂളും കോവിഡ് ഐസൊലേഷൻ കേന്ദ്രമാക്കിയത്.
Kerala Budget 2021 | ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങൾക്കായി 2 കോടി രൂപ; ക്രിസോസ്റ്റം ചെയറിന് 50 ലക്ഷംഇതിനിടെ ഐസൊലേഷൻ കേന്ദ്രമാക്കി മാറ്റിയ സ്കൂളിൽ പരിശോധനയ്ക്കായി ജില്ലാ മജിസ്ട്രേറ്റ് വരുന്നതിന് മുന്നോടിയായാണ് വിദ്യാർത്ഥിയെ ഉപയോഗിച്ച് കക്കൂസ് ക്ലീൻ ചെയ്യിപ്പിച്ചത്. ഗ്രാമ സമിതിയിലെ ഒരു ഉദ്യോഗസ്ഥനാണ് കോവിഡ് പോസിറ്റീവ് രോഗികൾ ഉപയോഗിച്ചിരുന്ന കക്കൂസ് ക്ലീൻ ചെയ്യാൻ വിദ്യാർത്ഥിയെ നിയോഗിച്ചത്.
സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയിൽ ഈ ഉദ്യോഗസ്ഥൻ എട്ടു വയസ്സുകാരനായ കുട്ടിക്ക് ക്ലീൻ ചെയ്യുന്നതിന് മറാത്തി ഭാഷയിൽ നിർദ്ദേശം നൽകുന്നത് കാണാം. കുട്ടി ടോയ്‌ലറ്റിൽ നിന്നും ചവറുകൾ എടുത്തു മാറ്റുന്നതും മറ്റും വീഡിയോയിൽ ദൃശ്യമാണ്.
ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യങ്ങൾ; അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ചോ?ഇത്തരത്തിൽ അപകടകരമായ ഒരു ജോലി ചെയ്യുന്നതിന് കുട്ടി നിർബന്ധിക്കപ്പെടുകയായിരുന്നു എന്ന് സ്ഥലത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കക്കൂസ് ക്ലീൻ ചെയ്തില്ലെങ്കിൽ അടിക്കുമെന്ന് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കക്കൂസ് ക്ലീൻ ചെയ്തതിന് 50 രൂപ പ്രതിഫലമായി നൽകിയതായും കുട്ടി വെളിപ്പെടുത്തി.
എട്ടു വയസ്സുകാരനായ കുട്ടി കക്കൂസ് ക്ലീൻ ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപ്പേണ് ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. കുട്ടി ഈ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെട്ടെന്നും കുട്ടിക്കെതിരെ വ്യക്തമായ അതിക്രമമാണ് നടന്നിരിക്കുന്നത് എന്നും ഇവർ അഭിപ്രായപ്പെട്ടു. സംഭവം പുറത്തു വന്നതോടെ കാരണക്കാരനായ ഗ്രാമസമിതി ഉദ്യോഗസ്ഥനെ അധികൃതർ സസ്പെൻഡ് ചെയ്തു. കുറ്റക്കാരനായി കണ്ടെത്തിയാൽ ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ല ഓഫീസറായ എസ് രാമമൂർത്തി പറഞ്ഞു.
പശ്ചിമ വിദർഭയിലുള്ള അമരാവതി ഡിവിഷനിൽ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് ജില്ലകളിൽ ഒന്നാണ് ബുൽദാന. കഴിഞ്ഞവർഷം കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബുൽദാനയിലെ ഒറ്റപ്പെട്ടു കിടക്കുന്ന 138 ചെറിയ ഗ്രാമങ്ങളിൽ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Keywords: Maharashtra, Covid, Isolation, Center, Cleaning, മഹാരാഷ്ട്ര, കോവിഡ്, ഐസൊലേഷൻ കേന്ദ്രം, വൃത്തിയാക്കൽഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.