നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹ ചടങ്ങിന് അമ്മ കൊണ്ടുപോയില്ല; എട്ടു വയസുകാരി തൂങ്ങി മരിച്ച നിലയിൽ

  വിവാഹ ചടങ്ങിന് അമ്മ കൊണ്ടുപോയില്ല; എട്ടു വയസുകാരി തൂങ്ങി മരിച്ച നിലയിൽ

  അന്വേഷണത്തിനായി പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മൃതദേഹം അടക്കം ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്ന് എട്ടു വയസ്സുകാരി സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ വീട്ടിലാണ് കുട്ടിയെ ബുധനാഴ്ച ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

   ചർത്തവാൽ പോലീസ് സ്റ്റേഷന് കീഴിലുള്ള നിർധന എന്ന ഗ്രാമത്തിലാണ് സംഭവം. അന്വേഷണത്തിനായി പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മൃതദേഹം അടക്കം ചെയ്തിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ധർമേന്ദ്ര സിംഗ് പറഞ്ഞു.

   Also Read പിറന്നാൾ ദിനത്തിൽ 12 കാരനെ മരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യയെന്നു പൊലീസ്

   അടുത്ത ഗ്രാമത്തില്‍ നടന്ന ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിന് പങ്കെടുക്കാനായി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി വാശിപിടിച്ചിരുന്നു. എന്നാൽ അമ്മ പെൺകുട്ടിയെ കൊണ്ടുപോകാതെ പകരം മകനെ ചടങ്ങിലേക്ക് കൊണ്ടുപോയി. ഇതിൽ വിഷമം തോന്നിയ കുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

   പെൺകുട്ടി അകത്തു നിന്ന് വാതിൽ പൂട്ടിയ ശേഷമാണ് തൂങ്ങിമരിച്ചതെന്ന് അയൽവാസികൾ പറയുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് കുട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:user_49
   First published: