നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • റബര്‍ ഷീറ്റ് മോഷ്ടിച്ച് വില്‍പന നടത്തി; ജാമ്യത്തിലിറങ്ങി മുങ്ങി; പിടിക്കിട്ടാപുള്ളി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

  റബര്‍ ഷീറ്റ് മോഷ്ടിച്ച് വില്‍പന നടത്തി; ജാമ്യത്തിലിറങ്ങി മുങ്ങി; പിടിക്കിട്ടാപുള്ളി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

  കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് മുരുകേഷിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്

  അറസ്റ്റിലായ മരുകേഷ്

  അറസ്റ്റിലായ മരുകേഷ്

  • Share this:
   കോഴിക്കോട്: റബര്‍ഷീറ്റ് മോഷ്ടിച്ച് വില്‍പന നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടിക്കിട്ടാപുള്ളി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ മുരുകന്‍ എന്ന മുരുകേഷാ(26)ണ് പിടിയിലായത്. താമരശ്ശേരി സിഐ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

   താമരശ്ശേരി കോരങ്ങാട് കൊക്കവേരുമ്മല്‍ പി. കെ. എസ്റ്റേറ്റിലെ റബര്‍പ്പുരയുടെ വാതില്‍ തകര്‍ത്ത് റബ്ബര്‍ ഷീറ്റുകളും 200 കിലോഗ്രാം ഒട്ടുപാലും മോഷ്ടിച്ച് വിലപ്പന നടത്തിയ കേസില്‍ മുരുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയായിരുന്നു മുരുകേഷ്. കോടതിയില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. 2013 ഒക്ടോബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

   പ്രതിയ്ക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് മുരുകേഷിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. സ്വര്‍ണ്ണക്കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരുകേഷ് ഒളിവില്‍ കഴിഞ്ഞ വീടിനെകുറിച്ച് പോലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ താമരശ്ശേരി ചുങ്കത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

   ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

   ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊട്ടേരിയിലെ അഭിലാഷ് എന്ന ഹബീബിനെ(26)യാണ് കാസര്‍കോട് വനിതാ പൊലീസ് മഞ്ചേശ്വരം അട്ടഗോളിയില്‍വെച്ച് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

   യുവതിയുടെ മാതാവ് താമസിക്കുന്ന മൊഗ്രാല്‍പുത്തൂരിലെ വാടകവീട്ടിലെത്തിയ ഹബീബ് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയയാിരുന്നു. യുവതി പൊലീസില്‍ അറിയിച്ചതോടെ പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. യുവതിയെ സ്ഥലത്ത് നിന്ന് മാറ്റുന്നതിനിടെ മതിലിനടുത്ത് മറഞ്ഞിരുന്ന ഹബീബ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

   തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ ഇടപെടല്‍ മൂലം അപകടം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് ഹബീബ് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഹബീബ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}