പഞ്ചാബിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; 18 പേർ മരിച്ചു
പഞ്ചാബിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; 18 പേർ മരിച്ചു
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയിൽ സമീപത്തെ കെട്ടിടങ്ങൾ കുലുങ്ങി. പല കെട്ടിടങ്ങൾക്കും തകരാർ സംഭവിച്ചു...
ജലന്ധർ: പഞ്ചാബിലെ ഗുരുദാസ്പുരിലെ പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 18 പേർ മരിച്ചു. അൻപതോളം പേർക്ക് പരിക്കുണ്ട്. പടക്ക നിർമാണ ശാലയ്ക്ക് സമീപമുള്ള നിരവധി കെട്ടിടങ്ങൾക്കു തകരാർ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. അനധികൃതമായി പ്രവർത്തിക്കുന്ന പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന ആരോപണം ശക്തമാണ്. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ബട്ടാലയിലെ ജലന്ധർ റോഡിന് സമീപത്തുള്ള ഹൻസാലി നാലയിലെ പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ 50 പേരിൽ 14 പേരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ അമൃത് സറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയിൽ സമീപത്തെ കെട്ടിടങ്ങൾ കുലുങ്ങി. പല കെട്ടിടങ്ങൾക്കും തകരാർ സംഭവിച്ചു. പടക്കശാലയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. ഇതേ പടക്കനിർമാണശാലയിൽ 2017ൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.