നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനേഴുകാരി ഗർഭിണിയായ കേസ്: ഡിഎൻഎ ഫലം നെഗറ്റീവ്; പതിനെട്ടുകാരനു ജാമ്യം

  പതിനേഴുകാരി ഗർഭിണിയായ കേസ്: ഡിഎൻഎ ഫലം നെഗറ്റീവ്; പതിനെട്ടുകാരനു ജാമ്യം

  പെണ്‍കുട്ടിയുടെ മെഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂണ്‍ 22 ന് പോക്‌സോ നിയമ പ്രകാരം ശ്രീനാഥ് റിമാന്‍ഡിലായത്.

  • Share this:
   മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍, പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി.ഡി എന്‍ എ ഫലം നെഗറ്റീവായതോടെയാണ് 35 ദിവസമായി ജയിലില്‍ കഴിഞ്ഞിരുന്ന 18 കാരന് മഞ്ചേരി പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി ശ്രീനാഥിനാണ് സ്വന്തം ജാമ്യത്തില്‍ പോക്‌സോ കോടതി വിട്ടയച്ചത്.

   മലപ്പുറം തിരൂരങ്ങാടിയില്‍ 17 വയസ്സ്‌കാരി പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂണ്‍ 22 ന് പോക്‌സോ നിയമ പ്രകാരം ശ്രീനാഥ് റിമാന്‍ഡിലായത്. കഴിഞ്ഞ ദിവസം ശ്രീനാഥി ന്റെ  അപേക്ഷ പ്രകാരം നടത്തിയ ഡി എന്‍ എ പരിശോധനഫലം നെഗറ്റീവയതോടെയാണ് ശ്രീനാഥിനെ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്.

   പോക്‌സോ വകുപ്പുകള്‍ക്ക് ഒപ്പം ഐ പി സി 346,376,342 വകുപ്പുകളും ഇയാള്‍ക്കെതിെര ചുമത്തിയിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശ്രീനാഥ്
   ഇന്നലെ തീരൂര്‍ സബ് ജയില്‍ നിന്നും  പുറത്തിറങ്ങി.

   കൈയിലെ ടാറ്റു വഴി തെളിഞ്ഞത് കൊലപാതകം; ഡല്‍ഹിയില്‍ ഏഴ് പേര്‍ അറസ്റ്റില്‍

   ദില്ലിയിലെ പോഷ് കോളനിയായ ന്യൂഫ്രണ്ട് കോളിനിയില്‍ നിന്ന് കിട്ടിയ മൃതദേഹത്തിലെ ടാറ്റുവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തെളിയിച്ചത് കൊലപാതകക്കേസ്. സംഭവത്തില്‍ മരിച്ച യുവാവിന്റെ ഭാര്യയും കാമുകനുമടക്കം ഏഴ് പേര്‍ അറസ്റ്റിലായി.

   ഓഗസ്റ്റ് 10ന് അഴുക്കുചാലില്‍ ഒരു സ്യൂട്ട്കേസ് ഒഴുകുന്നതായും അതിനുള്ളില്‍ മൃതദേഹമുണ്ടെന്നും പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമായിരുന്നെങ്കിലും അഴുകിയതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനിടയിലാണ് മൃതദേഹത്തിന്റെ വലതുകൈയില്‍ നവീന്‍ എന്ന് പച്ചകുത്തിയതായി പോലീസിന് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവാവിനെ കൊലപ്പെടുത്തിയതാണെന്നും മൃതദേഹം സ്യൂട്ട് കേസിനുള്ളിലാക്കി ഉപേക്ഷിച്ചതാണെന്നും പൊലീസിന് വ്യക്തമായി.

   ഓഗസ്റ്റ് 12ന് നവീന്‍ എന്നയാളെ കാണാനില്ലെന്ന പരാതി സാരായി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മനസ്സിലായ പോലീസ്, യുവാവിന്റെ വീടന്വേഷിച്ച് എത്തിയപ്പോള്‍ പരാതി നല്‍കിയ ഭാര്യ മുസ്‌കന്‍ വീടുപേക്ഷിച്ച് കടന്നു കളഞ്ഞെന്ന് കണ്ടെത്തി. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി അമ്മക്കും രണ്ടരവയസ്സുകാരി മകള്‍ക്കുമൊപ്പം ഖാന്‍പുരില്‍ താമസിക്കുന്നതായി കണ്ടെത്തിയത്.

   ഭര്‍ത്താവിന്റെ കൈയില്‍ പച്ചക്കുത്തിയെന്ന പൊലീസ് വാദം യുവതി നിരസിച്ചെങ്കിലും സഹോദരന്‍ തിരിച്ചറിയുകയായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ഓഗസ്റ്റ് 11ന് നവീനും ഭാര്യയും വഴക്കിട്ടതായും നവീന്‍ തന്നെ മര്‍ദ്ദിച്ചതായും അവര്‍ പറഞ്ഞു. പരിക്കേറ്റതോടെ പിസിആറില്‍ വിളിച്ച് ഭാര്യ എയിംസില്‍ ചികിത്സ തേടിയെന്നും തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിനെ കാണാതായെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. പിസിആര്‍ കോള്‍ പരിശോധിച്ചപ്പോള്‍ അന്നേദിവസം മെഡിക്കല്‍ സംബന്ധമായ കോളുകള്‍ വന്നിട്ടില്ലായെന്നും യുവതി ജമാല്‍ എന്ന യുവാവുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടെന്നും പോലീസിന് വ്യക്തമായി.

   ഓഗസ്റ്റ് ഏഴിന് വീട്ടില്‍ വെച്ച് ജമാലിനൊപ്പം തന്നെ ഭര്‍ത്താവ് കണ്ടതിനെ തുടര്‍ന്ന് വഴക്കുണ്ടായെന്ന് സമ്മതിച്ച യുവതി, വഴക്കിനെ തുടര്‍ന്ന് ജമാലും സുഹൃത്തുക്കളായ വിവേക്, കോസ്ലേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നവീനെ മര്‍ദ്ദിക്കുകയും കോസ്ലേന്ദ്ര നവീനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തെന്ന് പൊലീസിനോട് പറഞ്ഞു.

   എല്ലാവരും ചേര്‍ന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തില്‍ പങ്കാളികളായവരെയും മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു.
   Published by:Jayashankar AV
   First published:
   )}