ആലപ്പുഴ: വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നങ്ങ്യാര്‍കുളങ്ങര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
അമ്മ വിദേശത്തായതിനാല്‍ അമ്മൂമ്മയോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. രാവിലെ ഉറക്കമുണർന്നതിനു ശേഷം പെൺകുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു മുകളിലത്തെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിൽ കണ്ടത്. പെട്ടെന്നു തന്നെ നാട്ടുകാരുടെ സഹായത്താൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പഠനവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ശകാരിച്ചതാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കരീലക്കുളങ്ങര പോലീസ് പറഞ്ഞു. സംസ്കാരം ബുധനാഴ്ച 11-നു വീട്ടുവളപ്പില്‍.
Also read-തൃശൂരിൽ ഭാര്യയെ ശല്യംചെയ്ത യുവാവിനെ സ്ക്രൂഡ്രൈവർകൊണ്ട് കുത്തിക്കൊന്നു
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.