പത്തനംതിട്ട: ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാളായ ഭഗവല്‍ സിങ് കേരള കര്‍ഷക സംഘത്തിന്റെ പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം. സജീവ രാഷ്ട്രീയ , സാമൂഹ്യ പ്രവര്‍ത്തകനായ ഇയാള്‍ ഇത്തരമൊരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു എന്ന വിവരം പരിചയക്കാരില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ഹൈക്കു കവി കൂടിയാണ് പ്രതി ഭഗവല്‍ സിങ്. കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത മിസിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ് ഈ ക്രൂര സംഭവത്തിന്റെ ചുരുളുകള്‍ അഴിച്ചത്.
തിരുവല്ല സ്വദേശിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം.
പ്രതികളുമായി അന്വേഷണ സംഘം ഇലന്തൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് ആരംഭിച്ചു. ദക്ഷിണ മേഖല ഐജി പി.പ്രകാശിനാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട പത്മം, റോസ്ലിന് എന്നിവരുടെ മൃതദേഹങ്ങള്‍ ഇലന്തൂരിലെ വീടിന് സമീപമുള്ള പറമ്പില്‍ കുഴിച്ചിട്ടെന്നാണ് പ്രതികളുടെ മൊഴി.
ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇത് അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത മിസിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ് ഈ ക്രൂര സംഭവത്തിന്റെ ചുരുളുകള്‍ അഴിച്ചത്. അതിശക്തമായ നടപടി സ്വീകരിക്കും. പരിഷ്കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണിത്. ആലോചിക്കാന്‍ പോലും കഴിയാത്ത ക്രൂരകൃത്യമാണ്. കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.