• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | വസ്തു തർക്കത്തിന്റെ പേരിൽ സഹോദരങ്ങളെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം; മൂത്ത സഹോദരൻ അറസ്റ്റിൽ

Arrest | വസ്തു തർക്കത്തിന്റെ പേരിൽ സഹോദരങ്ങളെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം; മൂത്ത സഹോദരൻ അറസ്റ്റിൽ

സംഭവത്തിൽ മൂത്ത സഹോദരനും 3 സുഹൃത്തുക്കളുമാണ് പിടിയിലായത്

 • Share this:
  തിരുവനന്തപുരം:വെള്ളറടന്മയില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെയും അനുജനെയും ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂത്ത സഹോദരനും 3 സുഹൃത്തുക്കളും പിടിയില്‍ (Arrest).ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ഗഗന്‍ദീപ്(30) കാരമൂട് മഞ്ചുഭവനില്‍മനു(24), പാവോട് കല്ലടവീട്ടില്‍ ജോണ്‍ ജപകുമാര്‍(30), ആസാം മുരസര്‍ബസാര്‍ സ്വദേശി ബപ്പന്‍ ദേവ്‌നാഥ്(24) എന്നിവരാണ് അറസ്റ്റിലായത്.

  14ന് രാത്രി കുമാരി,സഹോദരന്‍ ഗഹന്‍ദീപ് എന്നിവരെ ആറാട്ടുകുഴിക്ക് അടുത്ത് വെച്ചാണ് ആക്രമിച്ചത്.  2 ബൈക്കുകളില്‍  എത്തിയ സംഘം കാര്‍ തടഞ്ഞ് നിര്‍ത്തി. ഇതിനിടയില്‍ ഒന്നാംപ്രതി ഗഗന്‍ദീപ് ഓടിക്കുന്ന ലോറി കാറിലിടിച്ചു.കുമാരി, ഗഹന്‍ദീപ എന്നിവർ കാറില്‍ നിന്ന് ചാടിയാണ് രക്ഷപ്പെട്ടത്. തുടർന്ന്  മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ വധ ശ്രമം അടക്കമുള്ള വകുപ്പുൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

  അതേ സമയം ഇടുക്കിയിൽ സൃഹുത്തിനെ മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു (Suicide Attempt). വണ്ടൻമേട് സ്വദേശി പ്രവീൺ കുമാറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുഹൃത്തായ നെറ്റിത്തൊഴു മണിയംപെട്ടി സ്വദേശി സത്യവിലാസം രാജ്കുമാറി (18)നെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതിന് ശേഷം വീട്ടില്‍ എത്തിയ പ്രവീണ്‍കുമാറാണ് കൈമുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

  രാജ്കുമാറിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് പ്രവീൺ കുമാറിനൊപ്പമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് പ്രവീണിനെ അന്വേഷിച്ച്‌ വണ്ടന്‍മേട് പൊലീസ് വീട്ടീല്‍ എത്തിയിരുന്നു. എന്നാൽ പ്രവീണിനെ കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം പ്രവീൺ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശം പൊലീസ് നൽകി. പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞതോടെ പ്രവീണ്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള പ്രവീൺ കുമാറിനെ ഇടുക്കിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  മദ്യം, കഞ്ചാവ് എന്നിവയ്ക്ക് അടിപ്പെട്ട പ്രവീണ്‍കുമാർ ഒരുമിച്ച് മദ്യപിക്കുന്നതിനിടെയാണ് സുഹൃത്തായ രാജ്കുമാറിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്.

  KSRTC ബസിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമം; നാടോടി യുവതി അറസ്റ്റിൽ

  കൊല്ലം: KSRTC ബസിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ നാടോടി യുവതി അറസ്റ്റിലായി. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ കോവിൽപെട്ടി രാജഗോപാൽ നഗറിൽ അറുമുഖന്‍റെ ഭാര്യ മീനാക്ഷിയാണ്(21) അറസ്റ്റിലായത്. പെരുമൺ പനയം സ്വദേശിനിയായ വീട്ടമ്മയുടെ മാലയാണ് മീനാക്ഷി മോഷ്ടിച്ചത്. എഴുകോൺ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  കെ എസ് ആർ ടി സി ബസിൽ കൊട്ടാരക്കരയിൽ നിന്ന് കുണ്ടറയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അമ്പലത്തുംകാല ജംഗ്ഷനിൽ എത്തിയപ്പോഴാണ് വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കപ്പെട്ടത്. രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. അതിനിടെ തൊട്ടടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച മീനാക്ഷിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

  എഴുകോൺ എസ്എച്ച് ഒ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീസ്, ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ് , ASI അജിത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയ, അമ്പിളി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ ഇവർ കൊടുവള്ളി, കുന്നമംഗലം, മലപ്പുറം, താമരശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായിട്ടുള്ളതുമാണ്.
  Published by:Jayashankar AV
  First published: