കോഴിക്കോട്: ഓട്ടോ യാത്രക്കാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്ത സംഭവത്തിൽ തെളിവെടുപ്പ് നടത്തി. മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്കൽ സ്വദേശി നമ്പില്ലത്ത് മുജീബ് റഹ്മാനെയാണ് രണ്ടാം തവണയും മുത്തേരിയിൽ എത്തിച്ച് പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തിയത്. താമരശ്ശേരി കോടതിയി പ്രതിയെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
വട്ടോളിപ്പറമ്പ് റോഡിലും ഓമശ്ശേരി റോഡിലും മൂന്നൂറ് മീറ്ററിലധികം ദൂരം പ്രതിയെക്കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി.
വട്ടോളിപ്പറമ്പ് വഴിയാണ് പ്രതി ഓട്ടോറിക്ഷയിൽ എത്തിയത്. ഇതിനിടയിൽ മുത്താലം, ആർ.ഇ.സി റോഡിൽ പ്രഭാതസവാരി നടത്തുകയായിരുന്ന സ്ത്രീയെ ലക്ഷ്യമിട്ടെങ്കിലും ഇവർ ഓടി മറഞ്ഞതിനാൽ ശ്രമം വിഫലമായി. ഇതിന് ശേഷം ഓമശ്ശേരി റോഡിലേക്ക് ഓട്ടോറിക്ഷ തിരിച്ചു വിടുന്നത്. കുറച്ചകലെയെത്തിയപ്പോഴാണ് വയോധിക കൈ കാണിക്കുന്നതും ഓട്ടോറിക്ഷയിൽ കയറ്റിയതും.
Also Read-
കോഴിക്കോട് യാത്രയ്ക്കിടെ കവർച്ചയ്ക്കിരയായ വയോധികയെ ഓട്ടോഡ്രൈവർ ക്രൂരമായി പീഡിപ്പിച്ചുവെന്ന് മൊഴി 200 മീറ്റർ ദൂരം സഞ്ചരിച്ചതിന് ശേഷം ഓട്ടോ കേടായെന്നും പറഞ്ഞ് പിറകിലേക്ക് വന്ന് വയോധികയുടെ തലക്കടിച്ച് കഴുത്ത് മുറുക്കി ബോധം കെടുത്തുകയായിരുന്നു. തെളിവെടുപ്പിനിടയിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പൊലീസിനോട് പ്രതി വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. തുടർന്ന് നീലേശ്വരത്തെ പഴയ തറവാടിലെത്തിച്ച് തെളിവെടുത്തു. ഒരാഴ്ച മുമ്പ് ഇതേ വീട്ടിൽ കഴിഞ്ഞിരുന്ന പാലക്കാട് കുഴൽമന്ദം സ്വദേശികളായ ചന്ദ്രശേഖരനെയും സഹോദരി സൂര്യപ്രഭയെയും കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് പിടികൂടിയിരുന്നു. ഇവരുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
TRENDING: Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് [NEWS]Gold Smuggling Case| സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു [NEWS]ഇതിനിടെ, തെളിവെടുപ്പിന് കൊണ്ടുവരുന്നതിനിടെ പ്രതി മാധ്യമപ്രവർത്തകർക്കുനേരെ അസഭ്യവർഷം നടത്തി. പ്രതിയെ തെളിവെടുപ്പിന് നടത്തിക്കൊണ്ടുവരുന്നത് ക്യാമറയിൽ ചിത്രീകരിച്ച് ലൈവ് നൽകുമ്പോഴാണ് പ്രതി മുജീബ് റഹ്മാൻ തെറിവിളിച്ചത്.
Published by: Rajesh V
First published: July 21, 2020, 14:08 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.