ഇന്റർഫേസ് /വാർത്ത /Crime / വിവാഹവാഗ്ദാനം നല്‍കി സ്കൂൾ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 56 കാരൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നല്‍കി സ്കൂൾ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 56 കാരൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

  • Share this:

ചെന്നൈ: തമിഴ്നാട്ടിലെ ലക്കാപുരത്താണ് സംഭവം. പെൺകുട്ടിയുടെ അയൽവാസിയായമധ്യവയസ്കനാണ് പിടിയിലായത്. ഒരു ഡൈ ഫാക്ടറി ജീവനക്കാരനായ ഇയാൾ പതിനാറുകാരിയായ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയിരുന്നു. വ്യാജവിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ കുറച്ചു നാളായി ഇയാൾ പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച് വരികയായിരുന്നു.

കുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് തെളിഞ്ഞതോടെ പീഡന കഥ പുറത്താവുകയായിരുന്നു. പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ മാതാപിതാക്കൾ അയൽവാസിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു.

TRENDING:Covid 19 in Kerala | എട്ടുദിവസത്തിനിടെ 1082; തുടർച്ചയായ എട്ടാം ദിവസവും രോഗികള്‍ നൂറുകടന്നു; ഇന്ന് 150 [NEWS]TRAI Channel Selector App| ചാനലുകൾ തെരഞ്ഞെടുക്കാം; പണം ലാഭിക്കാം; ട്രായി ആപ്പിന്റെ ഉപയോഗം ഇങ്ങനെ [NEWS]Siya Kakkar | ടിക് ടോക്കിലെ അറിയപ്പെടുന്ന താരം; മരണവാർത്തയറിഞ്ഞ് ഞെട്ടലിൽ ആരാധകർ [NEWS]

കഴിഞ്ഞ ദിവസം രാത്രിയോടെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

First published:

Tags: 16 Year-Old Allegedly Raped, Rape minor girls