അതിര്‍ത്തി തര്‍ക്കം: ചേര്‍ത്തലയില്‍ വയോധികനെ സഹോദരങ്ങള്‍ മർദ്ദിച്ച് കൊലപ്പെടുത്തി

ഇയാളുടെ അയല്‍വാസികളായ സുന്ദരേശ റാവു, സഹോദരന്‍ ശ്രീധര റാവു എന്നിവരെ അര്‍ത്തുങ്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

News18 Malayalam | news18-malayalam
Updated: June 23, 2020, 1:29 PM IST
അതിര്‍ത്തി തര്‍ക്കം: ചേര്‍ത്തലയില്‍ വയോധികനെ സഹോദരങ്ങള്‍ മർദ്ദിച്ച് കൊലപ്പെടുത്തി
elderly man was beaten to death by neighbour
  • Share this:
ആലപ്പുഴ: ചേര്‍ത്തലയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വയോധികനെ സഹോദരങ്ങള്‍ മർദ്ദിച്ച് കൊലപ്പെടുത്തി. ചേര്‍ത്തല തെക്ക് മറ്റത്തില്‍ എഴുപത്തിയഞ്ചുകാരനായ മണിയനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍വാസികളായ സുന്ദരേശ റാവു, സഹോദരന്‍ ശ്രീധര റാവു എന്നിവരെ അര്‍ത്തുങ്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
TRENDING:H1B VISA| എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ ആശങ്കയിൽ[NEWS]COVID 19| രോഗബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി ഉ​യ​രു​ന്നു; ജാ​ഗ്ര​ത കൈ​വി​ട​രുതെന്ന മുന്നറിയിപ്പുമായി WHO[NEWS]COVID 19| ലോകത്ത് കോവിഡ് ബാധിതർ 9 ദശലക്ഷത്തിൽ കൂടുതൽ; ഇന്ത്യ നാലാമത്[NEWS]

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇരു കുടുംബങ്ങളും തമ്മില്‍ അതിര്‍ത്തിയെ ചൊല്ലി ഏറെ നാളുകളായി പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
First published: June 23, 2020, 1:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading