ഇന്റർഫേസ് /വാർത്ത /Crime / കോഴിക്കോട് വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ; അയൽവാസികൾ ഓടിയെത്തിയത് മകളുടെ നിലവിളി കേട്ട്

കോഴിക്കോട് വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ; അയൽവാസികൾ ഓടിയെത്തിയത് മകളുടെ നിലവിളി കേട്ട്

വീടിനകത്തെ കിടപ്പുമുറിയിൽ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം പുറത്തു വന്ന നിലയിലാണ് കണ്ടെത്തിയത്

വീടിനകത്തെ കിടപ്പുമുറിയിൽ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം പുറത്തു വന്ന നിലയിലാണ് കണ്ടെത്തിയത്

വീടിനകത്തെ കിടപ്പുമുറിയിൽ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം പുറത്തു വന്ന നിലയിലാണ് കണ്ടെത്തിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kozhikode [Calicut]
  • Share this:

കോഴിക്കോട്: തൊട്ടിൽപാലത്ത് ദുരൂഹ സാഹചര്യത്തിൽ വൃദ്ധമാതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം പൂക്കാട് കണ്ടോത്തറമ്മൽ ഖദീജ (78) യെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു പുലർച്ചെ രണ്ട് മണിയോടെ ഖദീജയുടെ മകൾ അസ്മയുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്.  കിടപ്പുമുറിയിൽ നിലത്ത് വായിൽ നിന്നും മൂക്കിൽ നിന്നും രക്തം പുറത്തു വന്ന നിലയിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാരും പഞ്ചായത്തംഗവും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി ഡോക്ടർ അറിയിക്കുകയായിരുന്നു. തൊട്ടിൽപ്പാലം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസുകാർ വീട്ടിലെത്തി.

Also Read- വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവം; പ്രതി താനൂർ സ്വദേശി മുഹമ്മദ് റിസ്വാന്‍ പിടിയില്‍

സി ഐ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഖദീജയുടെ പേരമകൾക്ക് മാനസിക അസ്വാസ്ത്യമുള്ളതായി നാട്ടുകാർ പറയുന്നു. സംഭവ സമയത്ത് വീട്ടിൽ മനസിക അസ്വസ്ഥത പ്രകടിപ്പിച്ച പേരമകളെ ബന്ധുക്കൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്ക് പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണ കാരണം പറയാനാവൂ എന്ന് ഡി വൈ എസ് പി. പറഞ്ഞു.

First published:

Tags: Crime, Kozhikkode