നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബലാത്സംഗത്തിന് ശ്രമിച്ച യുവാവിനെ ചവിട്ടി വീഴ്ത്തി എൺപത്തൊന്നുകാരി രക്ഷപെട്ടു

  ബലാത്സംഗത്തിന് ശ്രമിച്ച യുവാവിനെ ചവിട്ടി വീഴ്ത്തി എൺപത്തൊന്നുകാരി രക്ഷപെട്ടു

  ബാബുവിനെ കാലു കൊണ്ട് ചവിട്ടി വീഴ്ത്തിയ വയോധിക നിലവിളിച്ചു കൊണ്ട് കുതറി ഓടി

  representation

  representation

  • News18
  • Last Updated :
  • Share this:
   പുനലൂർ: എൺപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച വീട്ടു ജോലിക്കാരനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ഇടമൺ അയത്തിൽ കിഴക്കേക്കരയിൽ പാറവിള വീട്ടിൽ ബാബു (38) ആണ് പ്രതി.

   സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്- കഴിഞ്ഞ ദിവസം വീട്ടിലെ പുറംപണിയ്ക്കായാണ് ബാബു ഇവരുടെ വീട്ടിൽ എത്തിയത്. വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കടന്നു പിടിച്ച് ബലമായി പീഡിപ്പിക്കാൻ ഇയാൾ ശ്രമിച്ചു. ഇതിനിടെ  ബാബുവിനെ കാലു കൊണ്ട് ചവിട്ടി വീഴ്ത്തിയ വയോധിക  നിലവിളിച്ചു കൊണ്ട്  കുതറി ഓടി. നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാർ ബാബുവിനെ പൊലീസിൽ ഏൽപിക്കുകയായിരുന്നു.

   വയോധികയെ പുനലൂർ താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന ശീലം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. IPC 376(511) വകുപ്പ് പ്രകാരം ബലാത്സംഗ ശ്രമത്തിനു കേസ് എടുത്ത പൊലീസ് ഇയാളെ പുനലൂർ കോടതിയിൽ എത്തിച്ചു റിമാൻഡ് ചെയ്തു.

   First published: