നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കുട്ടികൾ തമ്മിലുള്ള വഴക്ക് വീട്ടുകാർ ഇടപെട്ട് വഷളായി; പന്ത്രണ്ടുകാരന്റെ നാക്ക് മുറിച്ചു

  കുട്ടികൾ തമ്മിലുള്ള വഴക്ക് വീട്ടുകാർ ഇടപെട്ട് വഷളായി; പന്ത്രണ്ടുകാരന്റെ നാക്ക് മുറിച്ചു

  മറ്റൊരു കുട്ടിക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഉത്തർപ്രദേശ്: കുട്ടികൾ തമ്മിലുള്ള വഴക്ക് വീട്ടുകാർ ഇടപെട്ട് കൂടുതൽ വഷളായി. ഉത്തർപ്രദേശിലെ ബുലാന്ദ്ഷഹറിലെ ഖുർജ പ്രദേശത്താണ് സംഭവം. പന്ത്രണ്ട് വയസ്സുകാരന്റെ നാവ് അയൽവാസി മുറിച്ചുവെന്നാണ് ആരോപണം.

   അയൽവാസികളായ കുട്ടികൾ കളിക്കുന്നതിനിടെയുണ്ടായ വഴക്കാണ് വലിയ അക്രമത്തിലേക്ക് ചെന്നെത്തിയത്. രണ്ട് കുട്ടികൾ തമ്മിലുണ്ടായ വഴക്കിൽ പിന്നാലെ ഇരു വീട്ടുകാരും ഇടപെടുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

   കുട്ടികൾ തമ്മിലുള്ള വഴക്കിനെ കുറിച്ച് ഇരുവീട്ടുകാരും തമ്മിൽ വാക്ക് തർക്കമായി. അധികം വൈകാതെ ഇത് കയ്യാങ്കളിയിലുമെത്തി. അയൽവാസികളായ വീട്ടുകാർ പരസ്പരം ശാരീരികമായ ആക്രമണത്തിലേക്ക് തിരിയുകയായിരുന്നു.

   ഇതിനിടയിലാണ് പന്ത്രണ്ട് വയസ്സുള്ള കുട്ടിയുടെ നാവ് അയൽവാസി മുറിക്കുന്നത്. മറ്റൊരു കുട്ടിക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അയൽവാസികളായ കുൽദീപ്, സച്ചിൻ എന്നിവരാണ് മറ്റ് രണ്ട് പേർക്കൊപ്പം ചേർന്ന് ആക്രമിച്ചതെന്ന് കുട്ടി പറഞ്ഞു. താൻ ഒന്നും ചെയ്തിരുന്നില്ലെന്നും ഇങ്ങോട്ട് വന്ന് ആക്രമിക്കുകയായിരുന്നുവെന്നുമാണ് കുട്ടിയുടെ മൊഴി.

   മകൻ വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അയൽവാസികൾ ആക്രമിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

   Also Read-മരിച്ച ഭർത്താവിന് ശവകുടീരവുമായി രണ്ടു ഭാര്യമാർ; തൊട്ടടുത്ത് തന്നെ തങ്ങൾക്കും അന്തിവിശ്രമത്തിന് ഇടമൊരുക്കി

   അതേസമയം, നാക്ക് മുറിഞ്ഞ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചയച്ചു.

   കോട്ടയത്ത്‌ ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു

   കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ആയാംകുടി ഇല്ലിപ്പടിക്കൽ ചന്ദ്രൻ (69) ആണ് മരിച്ചത്.

   സെപ്തംബർ 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയോടെയാണ് ആയാംകുടിയിലെ വീട്ടിൽ ക്രൂരമായ കൊലപാതകം നടന്നത്. അന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ ഭാര്യ രത്‌നമ്മ മരിച്ചിരുന്നു. അന്ന് തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച ചന്ദ്രന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. അതിനിടെ ആണ് ഇന്നലെ രാത്രി 8.30 ന് മെഡിക്കൽ കോളേജിൽ വെച്ച് ചന്ദ്രനും മരിച്ചത്.

   കുടുംബവഴക്കിനെ തുടർന്ന് ആണ് ചന്ദ്രൻ ഭാര്യ രത്നമ്മയെ വീടിനുള്ളിൽ വെച്ച് കുത്തി കൊലപ്പെടുത്തിയത്. റിട്ട. കെഎസ്ആർടിസി ജീവനക്കാരനാണ് മരിച്ച ചന്ദ്രൻ. ആയാംകുടി നാല് സെന്റ് കോളനിയിൽ ലില്ലി പടിക്കൽ ആണ് ഇവർ താമസിച്ചിരുന്നത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ വെച്ചാണ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയത്. ഇതേ മുറിയിൽ വെച്ച് തന്നെ ചന്ദ്രൻ വിഷം വിഷം കഴിച്ചു.  ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും രത്നമ്മ മരിച്ചിരുന്നു.

   അന്ന് രാവിലെ മുതൽ തന്നെ വീട്ടിൽ ചന്ദ്രനും ഭാര്യയും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. പലതവണ മകൾ അരുണിമ ഈ വിഷയത്തിൽ ഇടപെട്ട് തർക്കം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. മൂന്നുതവണ വിഷയത്തിൽ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചതായി അരുണിമ പറയുന്നു. ഉച്ചയ്ക്ക് മുൻപായിരുന്നു ഈ തർക്കങ്ങൾ മുഴുവൻ ഉണ്ടായത്. അതിനുശേഷം പ്രശ്നങ്ങൾ അവസാനിച്ചതായിയിരുന്നു എന്നും അരുണിമ വ്യക്തമാക്കി.
   Published by:Naseeba TC
   First published:
   )}